തൃശൂർ: മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത നവീകരണ പ്രവൃത്തികൾക്ക് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും ഇക്കാര്യത്തിൽ ഗുരുതര വീഴ്ച വരുത്തിയെന്നും ഹൈകോടതി നിയമിച്ച കമീഷെൻറ റിപ്പോർട്ട്. ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്തിെൻറ ഹരജിയെത്തുടർന്ന് ഹൈകോടതി നിയമിച്ച അഭിഭാഷക കമീഷൻ കെ.ആർ. സുനിലാണ് കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ റോഡ് പണി സംബന്ധിച്ച സൂചന ബോർഡ്, റിഫ്ലക്ടർ, ബാരിക്കേഡ് എന്നിവ വേണ്ടത്ര സ്ഥാപിച്ചിട്ടില്ല. ഫ്ലൈഒാവറുകളുടെ ഭിത്തിയിൽ റിഫ്ലക്ടറില്ല. നിർമാണം നടക്കുന്ന ഫ്ലൈഒാവറിനടിയിലൂടെ വാഹനം പോകുന്നത് അപകടസാധ്യതയാണ്. പണി നടക്കുന്ന സ്ഥലങ്ങളിൽ വാഹനം തിരിച്ചുവിടുന്നത് െചറിയ റോഡുകളിലേക്കാണ്. ഇരുഭാഗത്തേക്കും ഗതാഗതം അനുവദിക്കുന്നുണ്ട്. ഇവിടെ ഗതാഗതം നിയന്ത്രിക്കാൻ പൊലീസോ കരാർ കമ്പനി ജീവനക്കാരോ ഇല്ല. ഇത് വലിയ ഗതാഗതക്കുരുക്കിന് കാരണമാണ്. മണ്ണുത്തി, വടക്കഞ്ചേരി ജങ്ഷനുകളിൽ പ്രശ്നം രൂക്ഷമാണ്. ജങ്ഷനുകളിൽ കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. റോഡിെൻറ അശാസ്ത്രീയതയും നിരപ്പ് വ്യത്യാസവും കാരണം ഇരുവശത്തെയും ഭൂരിപക്ഷം വീടുകളിലും വെള്ളം കെട്ടിനിൽക്കുന്നു. ഇൗ പ്രശ്നം അടിയന്തരമായി പരിഹരിക്കണം. പാതക്ക് ഇരുവശത്തെയും അഴുക്കുചാലിന് പലയിടത്തും സ്ലാബില്ല. നിർമാണം പൂർത്തിയായ സ്ഥലത്തും സർവിസ് റോഡിലും വശങ്ങളിൽ അഞ്ച് മുതൽ 12 അടി വരെ താഴ്ചയുള്ള കുഴികളുണ്ട്. ഇതിെൻറ സൂചന നൽകുന്ന ബോർഡോ ലൈറ്റോ ഇല്ലാത്തത് അപകടമുണ്ടാക്കും. പ്രധാന ജങ്ഷനുകളിൽ അടിപ്പാതയും റോഡ് മുറിച്ചുകടക്കാനുള്ള സംവിധാനവും അടിയന്തരമായി ഒരുക്കണം. ഇരുവശത്തെയും നിരവധി വീടുകളിലെ വെള്ളം, വൈദ്യുതി കണക്ഷൻ പാത നിർമാണത്തിെൻറ പേരിൽ കുറച്ചുകാലമായി വിഛേദിക്കപ്പെട്ട് കിടക്കുകയാണ്. പണി പുരോഗമിക്കുന്ന റോഡിൽ വേഗനിയന്ത്രണം പാലിക്കാതെയാണ് ബസുകൾ പോകുന്നത്. അത് ശ്രദ്ധിക്കാനും പൊലീസിനെ നിയോഗിച്ചിട്ടില്ല. പരിസരവാസികളിൽനിന്ന് ഉൾപ്പെടെ പരാതി കേട്ടാണ് കമീഷൻ റിപ്പോർട്ട് തയാറാക്കിയത്. റിപ്പോർട്ട് അടുത്തയാഴ്ച കോടതി പരിഗണിക്കുമെന്ന് പരാതിക്കാരൻ ഷാജി കോടങ്കണ്ടത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.