കൊടുങ്ങല്ലൂർ: മാതാപിതാക്കൾ നഷ്ടപ്പെട്ട അശ്വനിക്കും, അതിശയക്കും സുമനസ്സുകളുടെ കൂട്ടായ്മയിൽ നിർമിക്കുന്ന വീടിന് ശിലയിട്ടു. അകന്ന ബന്ധുക്കളുടെ സംരക്ഷണത്തിൽ കഴിയുന്ന കൊടുങ്ങല്ലൂർ ജി.ജി.എച്ച്.എസ്.എസ് വിദ്യാർഥിനി അശ്വനിക്കും, രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനി അതിശയക്കും വേണ്ടി കോതപറമ്പ് നാലുംകൂടിയ വഴിയിലാണ് വീടൊരുക്കുന്നത്. ഇ.ടി.ടൈസൻ എം.എൽ.എ, ജൈനമൈത്രി പൊലീസ് സുരക്ഷാസമിതി, ജി.ജി.എച്ച്.എസ്.എസ്, എസ്.എൻ വിദ്യാഭവൻ എന്നിവയുടെ സഹകരണത്തോടെ വാങ്ങിയ മൂന്നുസെൻറ് സ്ഥലത്ത് കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയുടെ ‘മിടുക്കിക്കൊരു ഭവനം’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീട് നിർമിക്കുന്നത്. ഇ.ടി.ടൈസൻ എം.എൽ.എ ശിലാസ്ഥാപനം നടത്തി. ഡോ. അബ്ദുൽ മജീദ് മുഖ്യാതിഥിയായിരുന്നു.എ.എസ്.െഎ എ.മുകുന്ദൻ, സ്റ്റേഷൻ റൈറ്റർ ചന്ദ്രശേഖരൻ, സംരക്ഷണസമിതി അംഗങ്ങളായ സി.എസ്. തിലകൻ, പി.ആർ.ബാബു, കെ.ആർ.രണദീപൻ, പി.എച്ച്.അബ്ദുൽ റഷീദ്, എം.എസ്.സുഭാഷ്, പി.എൻ. മോഹനൻ, അബ്ദുൽ കരീം, കെ.ആർ. സുഭാഷ്, ഒ.സി.ജോസഫ് എന്നിവർ സംസാരിച്ചു. നാല് മാസത്തിനകം വീട് നിർമാണം പൂർത്തിയാക്കുമെന്ന് ക്രാഫ്റ്റ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.