തൃശൂർ: ഉള്ളുനീറുന്ന വേദനയിലും അവർ ആവേശത്തിലായിരുന്നു...എതിർപ്പിെൻറ, പ്രതിരോധത്തിെൻറ പുതിയ പഠനാനുഭവം, നീതികേടിനെതിരെയുള്ള പോരാട്ടത്തിൽ വീണ്ടും അണിനിരക്കുമെന്നും നീതി നിഷേധിക്കുന്നിടത്ത് ഐക്യത്തോടെയെത്തുമെന്നും അവർ ഉറച്ച ശബ്ദത്തോടെ വ്യക്തമാക്കി. നർമദയിലെ കുടിയൊഴിപ്പിക്കലിനെതിരെ സമരം നടത്തുന്ന ഗ്രാമീണർക്ക് െഎക്യദാർഢ്യം പ്രകടിപ്പിച്ച് പങ്കെടുത്തതിന് ഗുജറാത്ത് പൊലീസിെൻറ മർദനത്തിനിരയായ കേച്ചേരി സൽസബീൽ സ്കൂളിലെ വിദ്യാർഥികൾ മടങ്ങിയെത്തി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ 9.40ന് മംഗള എക്സ്പ്രസിലെത്തിയ വിദ്യാർഥികളും അധ്യാപകരുമടങ്ങുന്ന സംഘത്തെ തൃശൂർ പൗരാവലി, ആം ആദ്മി പാർട്ടി കൺവീനർ സി.ആർ. നീലകണ്ഠൻ, അധ്യാപക രക്ഷാകർത്താക്കളും മറ്റ് വിദ്യാർഥികളുമടക്കമുള്ളവരും ചേർന്ന് സ്വീകരിച്ചു. കുടിയൊഴിപ്പിക്കലിനെതിരെ സമരം നടത്തുന്ന ഗ്രാമീണർക്ക് െഎക്യദാർഢ്യം പ്രകടിപ്പിക്കാനെത്തിയ മേധാ പട്കറുടെ സംഘത്തിലായിരുന്നു കേച്ചേരിയിലെ സൽസബീൽ ഗ്രീൻ സ്കൂളിലെ എട്ട് വിദ്യാർഥികളുമുണ്ടായിരുന്നത്. ജൂലൈ 31നകം നർമദ തടത്തിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന ഉത്തരവിനെതിരെ ഗ്രാമവാസികൾ പ്രതിഷേധത്തിലാണ്. ഇവർക്ക് െഎക്യദാർഢ്യവുമായി ‘റാലി ഫോർ വാലി’ എന്ന മുദ്രാവാക്യവുമായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് സാമൂഹിക പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും എത്തിക്കൊണ്ടിരിക്കുകയാണ്. മധ്യപ്രദേശിൽനിന്ന് സമരം നടക്കുന്ന മഹാരാഷ്ട്രയിലെ തിമൽഗഡിയിലേക്ക് പോകാൻ ഗുജറാത്ത് അതിർത്തിയായ അലിരംഗ്പൂരിൽ മേധാ പട്കറുടെ നേതൃത്വത്തിലെത്തിയ സംഘത്തെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കുട്ടികൾ അടക്കമുള്ളവരെ പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോയെന്ന് വിദ്യാർഥികളെ അനുഗമിച്ച സൽസബീൽ സ്കൂളിലെ അധ്യാപിക സൈനബയും അധ്യാപകൻ ഹുസൈനും പറഞ്ഞു. മർദനത്തിൽ കുട്ടികൾക്ക് സാരമായി പരിക്കേറ്റു. മലപ്പുറം കൊടിഞ്ഞി സ്വദേശി ഒമ്പതാം ക്ലാസുകാരൻ കമലിെൻറ വലതുകൈക്ക് ഒടിവുണ്ട്. സ്കൂളിലെത്തിയ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷാകർത്താക്കളും അധ്യാപകരും വിദ്യാർഥികളും സ്വീകരണമൊരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.