തൃശൂർ: സ്കൂൾ ബസുകളിലെ ഫിറ്റ്നസ് പരിശോധന മോട്ടോർ വാഹന വകുപ്പ് ശക്തമാക്കി. സ്പീഡ് ഗേവണർ വിച്ഛേദിച്ച 13ഉും സ്പീഡ് ഗേവണർ സീൽ ചെയ്യാത്ത ആറും വാഹനങ്ങൾ കണ്ടെത്തി. അഞ്ച് വാഹനങ്ങളുടെ േബ്രക്ക് സിസ്റ്റത്തിൽ എയർ ലീക്ക് കണ്ടെത്തി. എയർ ഹോൺ ഘടിപ്പിച്ചത് -അഞ്ച്, സൈഡ് കർട്ടൻ ഉപയോഗശൂന്യമായത് -ആറ്, വൈപ്പർ വർക്ക് ചെയ്യാത്തത് -രണ്ട്, ഹാൻഡ് േബ്രക്ക് ഘടിപ്പിക്കാത്തത് -മൂന്ന്, അറ്റൻഡർമാർ ഇല്ലാത്തത് -അഞ്ച്, മറ്റ് ട്രാഫിക് ലംഘനങ്ങൾ -ഏഴ് എന്നിങ്ങനെ വാഹനങ്ങൾ പിടിച്ചു. രണ്ട് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. സ്പീഡ് ഗേവണർ ഘടിപ്പിക്കാൻ നിർദേശം നൽകി. അറ്റൻഡർമാർ ഇല്ലാതെയും ൈഡ്രവർക്ക് പ്രവൃത്തിപരിചയം ഇല്ലാതെയും ഓടിയ സ്കൂൾ ബസുകളുടെ പെർമിറ്റ് സസ്പെൻഡ് ചെയ്യും. നിയമം ലംഘിക്കുന്ന വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 0487-2360009 എന്ന നമ്പറിൽ ആർ.ടി.ഒയെ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.