അഴീക്കോട്: അധികൃതരുടെ അനങ്ങാപ്പാറ നയംമൂലം രണ്ടുമാസത്തിലേറെയായി വെയിലും മഴയുമേറ്റ് കടവിൽ കിടന്ന അഴീക്കോട് - മുനമ്പം ജങ്കാർ ഒടുവിൽ അറ്റകുറ്റപ്പണിക്കായി കൊച്ചിയിലേക്ക്. ട്രോളിങ് നിരോധനത്തിന് മുമ്പ് കൊച്ചി കപ്പൽശാലയിൽ എത്തിക്കാനാണ് ശ്രമം. കടൽക്ഷോഭിച്ചില്ലെങ്കിൽ വെള്ളിയാഴ്ച ജങ്കാർ കൊണ്ടുപോകും. മാർച്ച് 31ന് ഫിറ്റ്നസ് അവസാനിച്ച ജങ്കാറിെൻറ അറ്റകുറ്റപ്പണിക്കായി ജില്ല പഞ്ചായത്ത് 1.15 കോടി അനുവദിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് സംസ്ഥാന സർക്കാറിെൻറ അനുമതി ലഭിച്ചത്. അറ്റകുറ്റപ്പണിക്കുള്ള മുൻകൂർ തുക 33 ലക്ഷം കഴിഞ്ഞ ദിവസം ജില്ല പഞ്ചായത്ത് കപ്പൽശാലയിൽ അടച്ചു. കടൽമാർഗം കൊച്ചിയിൽ എത്തിക്കുന്നതിന് തുറമുഖ ഡയറക്ടറുടെ മുൻകൂർ അനുമതിയും വാങ്ങിയിരുന്നു. ഇതിനിടെ, മത്സ്യവകുപ്പിെൻറ ചെമ്മീൻകുഞ്ഞ് ഉൽപാദന കേന്ദ്രത്തിെൻറ കടവിൽ കെട്ടിയിരുന്ന ജങ്കാർ നീക്കണമെന്ന് ആവശ്യപ്പെട്ട് തീരദേശ പൊലീസ് ജില്ല പഞ്ചായത്തിന് കത്ത് നൽകി. അപകടാവസ്ഥ ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത്. ഇതേത്തുടർന്ന് കോട്ടപ്പുറം - കൊല്ലം ദേശീയ ജലപാതയുടെ കോട്ടപ്പുറം ടെർമിനലിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും കേന്ദ്രസർക്കാറിെൻറ അനുമതി നൽകിയില്ല. പകരം, അനാഥമായി കടവിൽ കിടന്നിരുന്ന ജങ്കാറിന് കാവൽക്കാരനെ ഏർപ്പെടുത്തണമെന്ന ദേശീയ ജലഅതോറിറ്റിയുടെ നിർദേശമാണ് ലഭിച്ചത്. ഇതിനാൽ ജങ്കാർ കൊച്ചിയിലേക്ക് കൊണ്ടുപോകുന്നതുവരെ 1200 രൂപ ദിവസവേതനത്തിൽ ജില്ല പഞ്ചായത്ത് കാവൽക്കാരനെ നിയമിച്ചിരിക്കുകയാണ്. ഇതും ജില്ല പഞ്ചായത്തിന് ബധ്യതയായി മാറിയതോടൊണ് എത്രയും വേഗം കൊച്ചിയിലെത്തിക്കാൻ ശ്രമം നടക്കുന്നത്. രണ്ടാഴ്ചയായി ഗതാഗതം പൂർണമായി സ്തംഭിച്ച അഴീക്കോട് - മുനമ്പം ഫെറിയിൽ ബോട്ട് സർവിസ് പുനരാരംഭിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇതിനായി കണ്ടെത്തിയ ബോട്ട് അറ്റകുറ്റപ്പണി നടത്തി ഫിറ്റ്നസിനായി കാത്തുകിടക്കുകയാണ്. ഫിറ്റ്നസ് ലഭിച്ചാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ സർവിസ് ആരംഭിക്കും. ജങ്കാർ നിലച്ചതിനെ തുടർന്ന് സർവിസ് നടത്തിയിരുന്ന ബോട്ട് ഒരുമാസത്തിനിടെ മൂന്ന് പ്രാവശ്യം യന്ത്രത്തകരാർമൂലം പാതിവഴിയിൽ നിലച്ചതോടെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇതോടെ ഒാട്ടം നിർത്തുകയായിരുന്നു. ഇതുവഴിയുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചതോടെ യാത്രക്കാർ വലയുകയാണ്. സ്കൂളുകൾ തുറന്നതോടെ കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ യാത്രാദുരിതം ഇരട്ടിച്ചു. ഇപ്പോൾ കോട്ടപ്പുറം - മൂത്തകുന്നം പാലം വഴി 15 കിലോമീറ്റർ അധികം സഞ്ചരിച്ചാണ് മറുകരയെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.