വാടാനപ്പള്ളി: ബുധനാഴ്ച പുലർച്ചെ മിന്നലിൽ തളിക്കുളത്ത് മൂന്ന് വീടുകൾക്ക് നാശം. വീടിെൻറ കോൺക്രീറ്റും സ്വിച്ച് ബോർഡും പൊട്ടിത്തെറിച്ചു. തെങ്ങിനും മിന്നലേറ്റു. ഗവ. ഹൈസ്കൂളിന് പടിഞ്ഞാറുഭാഗത്താണ് പുലർച്ചെ അഞ്ചേകാലോടെ മിന്നലുണ്ടായത്. വെള്ളാഞ്ചേരി സുഷിലിെൻറ വീട്ടിൽ മോേട്ടാർ വെച്ചിരുന്ന തറഭാഗവും വീടിെൻറ അടിഭാഗവും തകർന്നു. വിള്ളലുമുണ്ട്. മോേട്ടാർ കത്തിനശിച്ചു. വീട്ടിലെ മീറ്റർ ബോർഡും സ്വിച്ച് ബോർഡും പൊട്ടിത്തെറിച്ചു. ടി.വി, റഫ്രിജറേറ്റർ, മറ്റുവൈദ്യുതി ഉപകരണങ്ങൾ എന്നിവ നശിച്ചു. ഇവരുടെ തെങ്ങിലാണ് മിന്നലേറ്റത്. ഒാേട്ടാ ഡ്രൈവറായ സുഷിലും ഭാര്യ ഷെമിയും മകൻ അർജുനനും വീടിനകത്ത് ഉണ്ടായിരുന്നെങ്കിലും പരിക്കേറ്റില്ല. സമീപം താമസിക്കുന്ന ബന്ധു കാരാമൽ രാധാകൃഷ്ണെൻറ ഭാര്യ ജലജക്ക് ഷോക്കേറ്റു. ജലജ അടുക്കളയിലായിരുന്നു. ഇവരുടെ വീട്ടിലെ ടി.വി നശിച്ചു. ഇറയത്ത് തീപാറിയെന്ന് ജലജ പറഞ്ഞു. ഫ്യൂസ് ഉൗരിയിരുന്നെങ്കിലും ടി.വി നശിക്കുകയായിരുന്നു. പുളിപറമ്പിൽ പ്രേമെൻറ വീട്ടിലെ ഫാനുകളും ബൾബും നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.