കാഞ്ഞാണി: ഗോകുലിന് പിന്നാലെ രാഹുലും യാത്രയായതോടെ കണ്ണീരിലായ ഷാജിയുടെയും ഷൈനിയുടെയും കണ്ണീരൊപ്പാനാവാതെ ബന്ധുക്കൾ പാടുപെടുന്നു. അമിതവേഗത്തിൽ വന്ന ടിപ്പറാണ് ഗോകുലിെൻറ ജീവൻ കവർന്നതെങ്കിൽ ബസാണ് രാഹുലിെൻറ ജീവനെടുത്തത്. കുടുംബത്തിെൻറ അത്താണിയാകേണ്ടവർ പൊലിഞ്ഞതോടെ താലോലിക്കാൻ ഒാമനകളായ മക്കളില്ലാതെ ഷാജി-ഷൈനി ദമ്പതികൾ പൊട്ടിക്കരയുന്നു. കണ്ടശ്ശാംകടവ് മഠത്തിപറമ്പിൽ ഷാജിയുടെ രണ്ടാമത്തെ മകനാണ് കഴിഞ്ഞ ദിവസം കാഞ്ഞാണിയിലുണ്ടായ ബസപകടത്തിൽ മരിച്ചത്. ആറ് വർഷം മുമ്പ് ടിപ്പർ ഇടിച്ച് സൈക്കിളിൽ യാത്ര ചെയ്ത മൂത്തമകൻ ഗോകുൽ മരിച്ചിരുന്നു. ഗോകുലിെൻറ വേർപാടിൽ നൊമ്പരപ്പെട്ടുകഴിയെവയാണ് രണ്ടാമത്തെ മകൻ രാഹുലും മരിച്ചത്. ബസ് ഇടിച്ചാണ് ബൈക്ക് യാത്രക്കാരനായ രാഹുൽ മരിച്ചത്. ആകെയുണ്ടായിരുന്ന രണ്ട് മക്കളുടെയും മരണം ഇൗ ദമ്പതികളെ തീരാവേദനയിലാക്കി. സ്വന്തമായി സ്ഥലവും വീടും ഇല്ലാതെ മാറിമാറി വാടകക്ക് താമസിച്ചുവരുകയായിരുന്നു കുടുംബം. ലോട്ടറി വിറ്റാണ് കുടുംബം കഴിയുന്നത്. രണ്ടാമത്തെ മകൻ പഠിച്ച് ജോലി നേടി വീടിെൻറ അത്താണിയാകുമെന്ന പ്രതീക്ഷയിലായിരുന്നു ഷാജിയും ഷൈനിയും. ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയിൽ രാഹുൽ വിജയിച്ച ആഹ്ലാദത്തിലായിരുന്നു രക്ഷിതാക്കൾ. തുടർപഠനത്തിനായുള്ള തയാറെടുപ്പിലാണ് രാഹുലിെൻറ ജീവനും കവർന്നത്. രണ്ട് മക്കളുടെയും വേർപാടിൽ കണ്ണീരിൽ കഴിയുന്ന ഷാജിയെയും ഷൈനിയെയും ആശ്വാസിപ്പിക്കാൻ പാടുപെടുകയാണ് ബന്ധുക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.