പെരിങ്ങോട്ടുകര: ജവഹർ ബാലവിഹാർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാർ സരയൂ തീരത്ത് വീണുപോയ പൂമരത്തിന് പകരം അശോകമരം നട്ടു. കായിക താരം ആൻസി സോജൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ആേൻറാ തൊറയൻ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡൻറ് ജോസ് കുരിശിങ്കൽ, സംസ്ഥാന പ്രസിഡൻറ് പി.ബി. സത്യൻ, വി.കെ. സുശീലൻ, ബൈജു. സി.ടി. ഗീതദാസ്, പി.എസ്.പി. നസീർ ,ഉജ്വല രാജൻ ,നൗഷാദ് പുതുക്കാട് ,ഉണ്ണികൃഷ്ണൻ തുഷാര ,സജീവൻ ഇരിഞ്ഞാലക്കുട, കണ്ണൻ വേളേക്കാട്ട്, ഷൈൻ നാട്ടിക, രാനിഷ് നാട്ടിക, പരിസ്ഥിതി പ്രവർത്തകൻ വിജേഷ് ഏത്തായ് എന്നിവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.