പഴുവിൽ: വിലക്കയറ്റം പിടിച്ചുനിർത്തുമ്പോഴാണ് സാധാരണക്കാരന് സർക്കാറിനോട് മമതയുണ്ടാവുകയെന്ന് പൂഞ്ഞാർ എം.എൽ.എ പി.സി. ജോർജ് പറഞ്ഞു. പഴുവിൽ മഹാത്മ കൾച്ചറൽ ആൻഡ് സോഷ്യൽ വെൽഫെയർ സൊസൈറ്റി തിരഞ്ഞെടുക്കപ്പെട്ട 2000 വിദ്യാർത്ഥികൾക്കുള്ള പഠനോപകരണവും എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്കുള്ള സ്വർണനാണയ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടിൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മുഴുവൻ പഠനോപകരണങ്ങളും സൈക്കിളും അത് കഴിഞ്ഞാൽ ലാപ്ടോപ്പുമാണ് നൽകുന്നത്. പഠനസഹായത്തിലും കേരളം വളരെ പിറകിലാണെന്നും പി.സി. ജോർജ് അഭിപ്രായപ്പെട്ടു. സൊസൈറ്റി പ്രസിഡൻറ് പി.കെ. പ്രജാനന്ദൻ അധ്യക്ഷത വഹിച്ചു. സെൻടെക്സ് എൻജിനീയറിങ് കമ്പനി എം.ഡി ആർ.കെ. മുഹമ്മദ് സുബൈറിന് പുരസ്കാരം നൽകി. കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഖാദർ ഗുരുവായൂർ, നസീർ കടവിൽ, ഇ.വി ധനേഷ്കുമാർ.എം.എം സുരേന്ദ്രൻ, സി.എം. പരമശിവൻ, സജിത്ത് പാണ്ടാരിക്കൽ, ഉമ്മർ പഴുവിൽ, സജിത്ത് വാസു, പി.എ. ദേവിദാസ്, തമ്പി കുറ്റിക്കാട്ട്, ബിജു ഒ.സി. ,സിനോജ് കോലോം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.