വാടാനപ്പള്ളി: അർധരാത്രിയിൽ വാടാനപ്പള്ളി ബീച്ചിൽ സി.പി.എം പ്രവർത്തകെൻറ വീടിനുനേരെ ആക്രമണം. സി.പി.എം പ്രവർത്തകനും ഒാേട്ടാ തൊഴിലാളി യൂനിയൻ സി.െഎ.ടി.യു വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റി അംഗവുമായ ഇത്തിക്കാട് വിക്രമെൻറ വീടാണ് ശനിയാഴ്ച രാത്രി രേണ്ടാടെ ആക്രമിച്ചത്. കാറിലും ബൈക്കിലും എത്തിയ ആക്രമികൾ വീടിെൻറ ജനൽചില്ലുകൾ അടിച്ചുതകർത്തു. ശബ്ദം കേട്ട് വിക്രമനും ഭാര്യ സരോജവും മക്കളും ഉണർന്നപ്പോൾ കണ്ടത് ഒരു കൂട്ടം ആളുകൾ വാതിൽ തകർക്കാൻ ശ്രമിക്കുന്നതാണ്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമികൾ പത്ത് മിനിറ്റോളം വീടിനുനേരെ ആക്രമണം അഴിച്ചുവിട്ടതായി വിക്രമൻ പറഞ്ഞു. ജീവന് ഭീഷണി ഭയന്ന് വീട്ടുകാർ പുറത്തിറങ്ങിയില്ല. ഇത് നാലാം തവണയാണ് വിക്രമനുനേരെ ആക്രമണം ഉണ്ടാകുന്നത്. ഏതാനും വർഷം മുമ്പ് വീടുകയറി ഇദ്ദേഹത്തെയും ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ജ്യേഷ്ഠൻ സുദർശനനെയും ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ വെട്ടിപ്പരിക്കേൽപിച്ചിരുന്നു. പിന്നീട് വീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞു. ആക്രമണത്തിൽ ജനൽചില്ലുകൾ പൊട്ടിത്തെറിച്ചിരുന്നു. അന്ന് ഇവർ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴും വിക്രമെൻറ വീടിനുനേരെ രണ്ടുതവണ ആക്രമണം നടന്നിരുന്നു. രാത്രി അതിക്രമിച്ചുകയറിയ ആർ.എസ്.എസ് പ്രവർത്തകർ ഇദ്ദേഹത്തിെൻറ ഒാേട്ടാ അടിച്ചുതകർത്തു. വീട്ടുകാരെ ഭീഷണിപ്പെടുത്തി. പിന്നീട് പൊലീസ് സർവകക്ഷി യോഗം വിളിച്ചുചേർത്താണ് സമാധാനം ഉണ്ടാക്കിയത്. ഇനി ആക്രമണം ഉണ്ടാകില്ലെന്ന് എതിർപക്ഷ നേതാക്കൾ ഉറപ്പുനൽകിയിരുന്നു. ആക്രമികൾക്ക് അനുകൂല നിലപാട് ഉണ്ടാകില്ലെന്നും അവർ ഉറപ്പുനൽകി. അതിനുശേഷം ഒരു വർഷം തികഞ്ഞപ്പോഴാണ് ഇപ്പോഴെത്ത ആക്രമണം. സി.പി.എം നാട്ടിക സെക്രട്ടറി പി.എം. അഹമ്മദ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.സി. പ്രസാദ്, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.വി. രവീന്ദ്രൻ, െഎ.കെ. വിഷ്ണുദാസ്, കെ.എ. വിശ്വംഭരൻ എന്നിവർ വിക്രമെൻറ വീട് സന്ദർശിച്ചു. ബീച്ചിലെ ആർ.എസ്.എസ്-ബി.ജെ.പി അഴിഞ്ഞാട്ടം അവസാനിപ്പിക്കാൻ പൊലീസ് നടപടി കൈക്കൊള്ളണമെന്ന് അവർ ആവശ്യപ്പെട്ടു. ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ സി.പി.എം തിങ്കളാഴ്ച വൈകീട്ട് ബീച്ചിൽ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചിട്ടുണ്ട്. വൈകീട്ട് നാലിന് ഗവ. ഹൈസ്കൂൾ പരിസരത്തുനിന്ന് പ്രകടനം ആരംഭിക്കും. ബീച്ചിലാണ് പൊതുയോഗം. വാടാനപ്പള്ളി പൊലീസ് സംഭവസ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.