ചാലക്കുടി: വ്യാപാരപങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റിൽ. അങ്കമാലി കറുകുറ്റി മണവാളൻ പോളാണ്(45) പിടിയിലായത്. സുഗന്ധവ്യഞ്ജന കയറ്റുമതി വ്യാപാരത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് മുരിങ്ങൂർ സ്വദേശിയായ യുവാവിൽനിന്ന് 1.2 കോടി രൂപ കൈക്കലാക്കിയെന്നാണ് പരാതി. അങ്കമാലിയിൽെവച്ച് പരിചയത്തിലായ യുവാവിനോട് പോൾ തനിക്ക് മലേഷ്യയിലും സിംഗപ്പൂരിലും കയറ്റുമതി ബിസിനസ് ആണെന്നും അവിടെ വെയർഹൗസും ഓഫിസും ആരംഭിക്കാൻ ബിസിനസ് പങ്കാളിയെ ആവശ്യമുണ്ടെന്നും വലിയ ലാഭം നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് രണ്ടുപേരുടെയും പേരിൽ ബിസിനസ്സിന് പാർട്ണർഷിപ് ഡീഡ് ഉണ്ടാക്കി. ഇയാൾക്ക് 50 ലക്ഷം രൂപയുടെ ഓർഡർ ലഭിെച്ചന്ന് വിശ്വസിപ്പിച്ച് അതിെൻറ വ്യാജരേഖകൾ കാണിച്ച് സഹകരണ ബാങ്കിൽനിന്ന് പരാതിക്കാരെൻറ വസ്തുവിെൻറ ഈടിൽ ഒരുകോടി രൂപ ഓവർഡ്രാഫ്റ്റ് എടുക്കുകയായിരുന്നു. ഈ തുക പല തവണ ബിസിനസ് ആവശ്യം ഉന്നയിച്ച് ഇയാൾ കൈക്കലാക്കി മലേഷ്യക്ക് കടന്നു. ഇടക്കിടെ നാട്ടിലെത്തുന്ന ഇയാളോട് ബിസിനസ്സിനെ കുറിച്ച് അന്വേഷിച്ചാൽ ഒഴിഞ്ഞു മാറുകയോ ഫോൺ സ്വിച്ചോഫ് ആക്കുകയും ചെയ്തതോടെ ചതി തിരിച്ചറിഞ്ഞ് യുവാവ് പൊലീസിൽ പരാതിപ്പെട്ടു. ചാലക്കുടി ഡിവൈ.എസ്.പി സി.ഷാഹുൽ ഹമീദിെൻറ നിർദേശത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോൾ വീണ്ടും ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് പത്രപരസ്യം നൽകുന്നതായി മനസ്സിലാക്കി. ഇന്ത്യയിലെത്തിയ പോളിനെ ബിസിനസ് പങ്കാളിത്തതിൽ താൽപര്യം പ്രകടിപ്പിച്ച് സമീപിച്ച് പൊലീസ് തന്ത്രപൂർവം കുടുക്കുകയായിരുന്നു. ചാലക്കുടി സി.െഎ വി.എസ്.ഷാജു, കൊരട്ടി എസ്.ഐ. സുബീഷ്മോൻ, എ.എസ്.ഐമാരായ ടി.ബി.മുരളീധരൻ, ടി.സി.ജോഷി, ൈക്രം സ്ക്വാഡ് അംഗങ്ങളായ സതീശൻ മടപ്പാട്ടിൽ, വി.എസ്.അജിത്കുമാർ, വി.യു. സിൽജോ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.