അതിരപ്പിള്ളി: ടൂറിസം മേഖലയിൽ ഈ സർക്കാർ അനുമതി നൽകിയ പദ്ധതികൾ സമയപരിധിയിൽ പൂർത്തിയാക്കിയില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്ന് ടൂറിസം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ. തുമ്പൂർമുഴി ഉദ്യാനത്തിൽ മൂന്നാം ഘട്ട നവീകരണവും അതിരപ്പിള്ളിയിലെ ടൂറിസം ഫെസിലിറ്റേഷൻ സെൻറർ നിർമാണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2008 മുതലുള്ള പല പദ്ധതികളും പൂർത്തിയാവാത്തത് വേദനാജനകമാണ്. ഈ സർക്കാർ വരുത്തുന്ന മാറ്റങ്ങൾ അടിസ്ഥാനപരമായ സമീപനത്തിൽ തന്നെയുള്ളതാണെന്നും മന്ത്രി പറഞ്ഞു. അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയിൽ എട്ടുകോടി ചെലവഴിച്ചുള്ള വികസന പ്രവർത്തനങ്ങൾക്കാണ് തുടക്കമിട്ടത്. നാല് കോടി ചെലവഴിച്ച് തുമ്പൂർമുഴി ഉദ്യാനത്തിെൻറ മൂന്നാം ഘട്ട നവീകരണമാണ് ഇതിൽ പ്രധാനം. മറ്റൊന്ന് 4.21 കോടി രൂപ ചെലവഴിച്ച് അതിരപ്പിള്ളിയിലെ ടൂറിസം ഫെസിലിറ്റേഷൻ സെൻറർ നിർമാണമാണ്. രണ്ടിെൻറയും നിർമാണച്ചുമതല വഹിക്കുന്നത് ഹൗസിങ് ബോർഡാണ്. 18 മാസത്തിനുള്ളിൽ പൂർത്തീകരിക്കും. ബി.ഡി.ദേവസി എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇന്നസെൻറ് എം.പി മുഖ്യപ്രഭാഷണം നിർവഹിച്ചു. കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് ചെയർമാൻ പി.പ്രസാദ് മുഖ്യാതിഥിയായി. േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ.ഷീജു, ചാലക്കുടി നഗരസഭ ചെയർപേഴ്സൻ ഉഷ പരമേശ്വരൻ, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ വർഗീസ്, മേലൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.ബാബു, കൊടകര പഞ്ചായത്ത് പ്രസിഡൻറ് പി.ആർ.പ്രസാദ്, കോടശേരി പഞ്ചായത്ത് പ്രസിഡൻറ് ഉഷ ശശിധരൻ,പരിയാരം പഞ്ചായത്ത് പ്രസിഡൻറ് ജെനീഷ് പി.ജോസ്, കൊരട്ടി പഞ്ചായത്ത് പ്രസിഡൻറ് കുമാരി ബാലൻ, ജില്ല പഞ്ചായത്ത് അംഗം സി.ജി.സിനി, േബ്ലാക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിജു വാഴക്കാല, ജയ തമ്പി, ടി.എൻ. ശ്യാമള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.