തൃശൂർ: കേരള കാർഷിക സർവകലാശാലയിൽ താക്കോൽ സ്ഥാനങ്ങൾ പ്രവർത്തന മികവും സീനിയോറിറ്റിയും അവഗണിച്ച് മന്ത്രിമാരുടെ സ്തുതിപാഠകർക്ക് മാത്രം നൽകുന്നതായി പരാതി. അടുത്തിടെ പ്രധാന ചുമതലകളിൽ നടന്ന നിയമനവും ഇത്തരത്തിലാെണന്ന ആക്ഷേപം ശക്തമാണ്. യു.ഡി.എഫ് സർക്കാറിെൻറ കാലത്തെ ക്രമവിരുദ്ധ ഉത്തരവുകൾ പരിശോധിക്കാൻ രൂപവത്കരിച്ച മന്ത്രിസഭ ഉപസമിതി അംഗമായ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പ്രോ ചാൻസലറെന്ന നിലയിൽ ഇത്തരം നിക്ഷിപ്ത താൽപര്യങ്ങൾക്ക് വളംവെക്കുകയാണെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. സി.പി.എമ്മിെൻറ താൽപര്യം കൂടി പരിഗണിച്ച് സി.പി.െഎ പ്രതിനിധിയായ കൃഷിമന്ത്രി ഇടപെട്ട് അടുത്തിടെ താക്കോൽ സ്ഥാനങ്ങളിൽ നടത്തിയ നിയമനങ്ങളെക്കുറിച്ച് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ഇൗ നിയമനങ്ങളിൽ സി.പി.എം അധ്യാപക സംഘടനക്കകത്തു പോലും അസ്വസ്ഥതയുള്ളവരുണ്ട്. ഡീൻ, ഡയറക്ടർ സ്ഥാനങ്ങളിലേക്ക് സ്ഥിര നിയമനത്തിന് ആറു മാസംമുമ്പ് അപേക്ഷ ക്ഷണിച്ചിരുന്നു. ഇത് അട്ടിമറിച്ചാണ് കഴിഞ്ഞ ദിവസം നിയമനങ്ങൾ നടത്തിയത്. സർവകലാശാലയിൽ 350ഒാളം അധ്യാപക തസ്തികകൾ ഒഴിവുണ്ട്. ഡീനും ഡയറക്ടറും ഇതിെൻറ സെലക്ഷൻ കമ്മിറ്റികളിൽ അംഗമാണ്. ഇൗ സാധ്യത കൂടി കണ്ടാണ് ഇഷ്ടക്കാരെ മാത്രം നിയമിച്ചതെന്നാണ് ആക്ഷേപം. ആറുമാസം മുമ്പ് ചുമതല കിട്ടിയ കേന്ദ്രത്തിൽ സി.പി.െഎയുടെ വിദ്യാർഥി സംഘടനക്ക് യൂനിറ്റ് തുടങ്ങാൻ സൗകര്യം ചെയ്തതാണ് ഇതിലൊരാളെ താക്കോൽ സ്ഥാനത്ത് നിയമിക്കാൻ പ്രേരിപ്പിച്ചതേത്ര. സി.പി.എമ്മിെൻറ അധ്യാപക സംഘടനയിലെ അംഗം എ.െഎ.എസ്.എഫിനു വേണ്ടി പരവതാനി വിരിച്ചതിൽ അതൃപ്തിയുള്ളവർ സി.പി.എമ്മിലുണ്ട്. എന്നാൽ, അതിെൻറ പ്രത്യുപകാരം കഴിഞ്ഞ ദിവസം നടന്ന അഴിച്ചുപണിയിൽ ഇൗ വനിത നേടിയെടുത്തു. അടുത്ത വി.സിയാവാനും ഇവർ കച്ച കെട്ടുന്നുണ്ടേത്ര. ഇവരുൾപ്പെടെ നാലുപേരും വിരമിച്ച ഒരാളും വി.സിയാവാനുള്ള പന്തയത്തിലാണ്. നവംബറിലാണ് ഇപ്പോഴത്തെ വി.സി. ഡോ. പി. രാേജന്ദ്രൻ വിരമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.