തൃശൂർ: കാലവർഷം തുടങ്ങിയതോടെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിച്ചതായി ജില്ല മെഡിക്കൽ ഒാഫിസർ ഡോ. കെ. സുഹിത. എല്ലാവരും ജാഗ്രത പാലിക്കണമെന്നും അവർ അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിലായി എട്ടു പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. വൈറൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇളമാട് സ്വദേശി രമ്യ (32) മരിച്ചു. കലാവസ്ഥയിലെ മാറ്റത്തോടെയാണ് പലയിടത്തും പനി വ്യാപമാകയത്. നടത്തറയിൽ മൂന്ന് പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഒല്ലൂക്കര, അയ്യന്തോൾ, തൃക്കൂർ, പാമ്പൂർ, കുന്നംകുളം, ആലപ്പാട് എന്നിവിടങ്ങിൽ ഓരോന്നും ഡെങ്കി റിപ്പോർട്ട് ചെയ്തു. കടങ്ങോട് ഒരാൾക്ക് മലേറിയ സ്ഥീരികരിച്ചു. ജൂൺ ഒന്നു മുതൽ ഇതുവരെ 2247 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സക്കെത്തിയത്. ഇവരിൽ 186 പേരെ കിടത്തിച്ചികിത്സക്കായി പ്രവേശിപ്പിച്ചു. ഡെങ്കി സംശയത്തെ തുടർന്ന് 12 പേരും എലിപ്പനി സംശയത്തെ തുടർന്ന് ഒരാളും നിരീക്ഷണത്തിലാണ്. മൂന്ന് ദിവസം കൊണ്ട് വയറിളക്ക രോഗങ്ങളുമായി ബന്ധപ്പെട്ട് 478 പേരാണ് ചികിത്സ തേടിയത്. കഴിഞ്ഞ ആഴ്ചയിലെക്കാൾ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിച്ചിട്ടുണ്ട്. മാലിന്യ നിർമാർജനം, ബോധവത്കരണം ഉൾെപ്പടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പലയിടത്തും നടന്നിട്ടില്ല. മഴക്കാലം ശക്തമായതോടെ രോഗവ്യാപനം തടയാനായി തിങ്കളാഴ്ച ശുചിത്വ ഹർത്താൽ ആരോഗ്യവകുപ്പ് അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോട്ടലുകൾ ഉൾെപ്പടെ കടകൾ അടച്ചിട്ട് ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നാണ് നിർദേശം. പനി ബാധിതർ നന്നായി വിശ്രമിക്കുകയും വിദഗ്ധ ചികിത്സ തേടുകയും വേണം. ധാരാളം വെള്ളം കുടിക്കണം. മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ പകലും രാത്രിയും കൊതുകുവലക്കുള്ളിൽ വേണം വിശ്രമിക്കാൻ. പനിയോടൊപ്പം തൊലിപ്പുറത്തുണ്ടാകുന്ന വ്യത്യാസം, തടിപ്പുകൾ, സന്ധിവേദന എന്നിവ ഡെങ്കി ലക്ഷണങ്ങളാകാം. അത് കണ്ടാലുടൻ വിദഗ്ധ ചികിത്സ നേടണം. ഡോക്ടർ പറയുന്നത്ര കാലയളവ് വിശ്രമിക്കണം. ഡെങ്കിപ്പനി ചികിത്സക്കും പരിശോധനക്കും വേണ്ട എല്ലാ സൗകര്യവും സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ഒരുക്കിയിട്ടുണ്ട്. വെള്ളം ഒരാഴ്ചയിൽ കൂടുതൽ കെട്ടിനിൽക്കാൻ അനുവദിക്കരുത്. ചെറുപാത്രങ്ങൾ, ചിരട്ടകൾ, കപ്പുകൾ, മരപ്പൊത്ത്, സൺേഷഡ്, ടെറസ്, ഇലകൾ പൂച്ചട്ടി, മുട്ടത്തോട്, തൊണ്ട്, ടയർ മുതലായവയിൽ കെട്ടിനിൽക്കുന്ന ശുദ്ധജലത്തിലാണ് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.