തൃശൂർ: നിരവധി ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. ‘അമ്പലം മുരളി’ എന്ന കൂർക്കഞ്ചേരി ചെട്ടിപറമ്പിൽ മുരളിയെയാണ് (47) തൃശൂർ സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ചിറ്റിലപ്പിള്ളി പഴമ്പലം മഹാവിഷ്ണു ക്ഷേത്രത്തിെൻറ ഒാടുപൊളിച്ച് കടന്ന് ശ്രീകോവിലിെൻറ മുന്നിലെ മൂന്ന് ഭണ്ഡാരങ്ങളുടെ പൂട്ടു പൊളിച്ച് പണം മോഷ്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്. മറ്റൊരു കേസിൽ ജയിലിലായിരുന്ന മുരളി മൂന്നുമാസം മുമ്പാണ് പുറത്തിറങ്ങിയത്. ഇയാളെ ചോദ്യംചെയ്തതിൽ കഴിഞ്ഞ മാസം വേറെയും മോഷണം നടത്തിയത് വ്യക്തമായെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ 30ന് കടലാശ്ശേരി പിഷാരിക്കൽ ക്ഷേത്രഭണ്ഡാരങ്ങൾ തകർത്ത് മോഷണം നടത്തിയത് ഇയാളാണ്. 80ഒാളം ക്ഷേത്രമോഷണ ക്കേസുകളിൽ പ്രതിയാണ്. ഒല്ലൂർ പടവരാട് ക്ഷേത്രം, കൊടകര ക്ഷേത്രം എന്നിവിടങ്ങളിലെ തിരുവാഭരണം മോഷ്ടിച്ചു. വലിയാലുക്കൽ കണിമംഗലം ഭഗവതി ക്ഷേത്രം, കണ്ണംകുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രം, ചെങ്ങാലൂർ മറവാഞ്ചേരി ശ്രീമഹാദേവ ക്ഷേത്രം, ചാലക്കുടി പിഷാരിക്കൽ ദുർഗാദേവി ക്ഷേത്രം, പുതുക്കാട് ശ്രീവള്ളികുന്നത്ത് മഹാവിഷ്ണു ക്ഷേത്രം, ചേർപ്പ് നറുകുളങ്ങര ശ്രീബലരാമസ്വാമി ക്ഷേത്രം, ഏനാമാവ് കരുവന്തല ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം നടത്തി. പാലക്കാട്, മലപ്പുറം ജില്ലകളിലെയും മോഷണക്കേസുകളിൽ പ്രതിയാണ്. ഷാഡോ പൊലീസ് അംഗങ്ങളായ എസ്.െഎമാരായ എം.പി. ഡേവിസ്, വി.കെ. അൻസാർ, എ.എസ്.െഎമാരായ പി.എം. റാഫി, എൻ.ജി. സുവ്രതകുമാർ, സീനിയർ സി.പി.ഒ കെ. ഗോപാലകൃഷ്ണൻ, സി.പി.ഒമാരായ ടി.വി. ജീവൻ, പി.കെ. പഴനിസ്വാമി, എം.എസ്. ലിഗേഷ്, കെ.ബി. വിപിൻദാസ്, പേരാമംഗലം എ.എസ്.െഎ സോമൻ, സി.പി.ഒ അനീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.