ഗുരുവായൂർ: വെള്ളം ചോദിച്ചെത്തിയ നാടോടി സംഘം വീട്ടുകാരെ കബളിപ്പിച്ച് അലമാരയില്‍ സൂക്ഷിച്ച എട്ടരപ്പവൻ സ്വർണാഭരണങ്ങളും 30,000 രൂപയും കവര്‍ന്നു. എൽ.എഫ് കോളജിന് സമീപം എൽ. ആൻഡ്. ടി നഗറില്‍ മുസ്ലിംവീട്ടില് ബഷീർ ഹാജിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും അടങ്ങുന്ന സംഘം വീട്ടിലെത്തി. ബഷീർ ഹാജിയുടെ ഭാര്യ ഷഹര്ബാന് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൂട്ടത്തിലുണ്ടായിരുന്ന ഗര്‍ഭിണിയായ യുവതി അവശത നടിച്ച് വെള്ളം ആവശ്യപ്പെട്ടു. പുറത്തെ പൈപ്പില്‍ നിന്ന് വെള്ളം എടുക്കാന്‍ പറഞ്ഞെങ്കിലും നാടോടികള്‍ പാത്രം നല്കി അകത്തെ പൈപ്പില്‍ നിന്നുള്ള വെള്ളം വേണമെന്ന് പറഞ്ഞു. വീടിന് മുന്‍വശത്തെ പൈപ്പില്‍ നിന്ന് വെള്ളമെടുത്ത് സംഘം കുട്ടികളെ കുളിപ്പിച്ചു. ഇതിനിടെ ചാക്കുമായെത്തിയ സംഘത്തിലെ യുവാവിനോടൊപ്പം സ്ത്രീകള്‍ പോയി. എന്നാൽ ആഭരണവും പണവും നഷ്ടപ്പെട്ട വിവരം വെള്ളിയാഴ്ച രാവിലെ അലമാര തുറന്നപ്പോഴാണ് അറിയുന്നത്. അഞ്ച് പവന് വരുന്ന മാലയും ഒരു പവൻ വീതമുള്ള മൂന്ന് വളകളും അരപ്പവെൻറ രണ്ട് കമ്മലുകളുമാണ് നഷ്ടപ്പെട്ടത്. ഷഹര്ബാന് നാടോടി സ്ത്രീകളുമായി സംസാരിച്ച് നിൽക്കുന്നതിനിടെ യുവാവ് അകത്ത് കയറി കവര്‍ച്ച നടത്തുകയായിരുന്നുവെന്ന് കരുതുന്നു. ബഷീർ ഹാജിയുടെ മൂന്ന് ആൺകുട്ടികളും സ്ഥലത്തില്ല. ടെമ്പിള്‍ സി.ഐ യു.എച്ച്. സുനില്ദാസിെൻറ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.