ചാലക്കുടി: സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങളും സൃഷ്ടിച്ച് അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയില്‍ എട്ട് കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമിടുന്നു. നാല് കോടി ചെലവഴിച്ച് തുമ്പൂര്‍മുഴി ഉദ്യാനത്തിെൻറ മൂന്നാം ഘട്ട നവീകരണമാണ് ഇതില്‍ പ്രധാനം. മറ്റൊന്ന് 4.21 കോടി രൂപ ചെലവഴിച്ച് അതിരപ്പിള്ളിയിലെ ടൂറിസം ഫെസിലിറ്റേഷന്‍ സെൻറര്‍ നിര്‍മാണമാണ്. ഇവ ഉടന്‍ പൂര്‍ത്തിയാക്കപ്പെടുന്നതോടെ അതിരപ്പിള്ളി വിനോദസഞ്ചാരമേഖലയുടെ മുഖഛായ മാറും. 18 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാര മേഖലയിൽ പ്ലാേൻറഷന്‍ കോര്‍പറേഷനുമായി സഹകരിച്ച് അവരുടെ സ്വന്തം സ്ഥലത്ത് അവരുടെ ചെലവില്‍ 1.99 കോടി ചെലവഴിച്ച് പാര്‍ക്കിങ് ഏരിയ കം ഫെസിലിറ്റേഷന്‍ സെൻറര്‍ നിര്‍മിക്കും. 24 ബസും 140 കാറുകള്‍ക്കും 100 ഇരുചക്രവാഹനങ്ങള്‍ക്കും 75 സൈക്കിളുകള്‍ക്കും പാര്‍ക്ക് ചെയ്യാനാണ് സൗകര്യമൊരുങ്ങുന്നത്. കൂടാതെ 2.21 കോടി ചെലവില്‍ അതിരപ്പിള്ളിയുടെ സൗകര്യം വര്‍ധിപ്പിക്കാന്‍ ഡി.ടി.പി.സിയുടെ സ്ഥലത്ത് ഇന്‍ഫര്‍മേഷന്‍ സെൻററും നടപ്പാതകളും നിർമിക്കും. ശനിയാഴ്ച രാവിലെ 10ന് തുമ്പൂര്‍മുഴി ഉദ്യാനത്തിെൻറ മൂന്നാം ഘട്ട നവീകരണവും അതിരപ്പിള്ളിയിലെ ടൂറിസം ഫെസിലിറ്റേഷന്‍ സെൻറര്‍ നിർമാണവും മന്ത്രി കടകംപിള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. ബി.ഡി. ദേവസി എം.എൽ.എ അധ്യക്ഷത വഹിക്കും. ഇന്നസെൻറ് എം.പി മുഖ്യപ്രഭാഷണം നടത്തുമെന്ന് ബി.ഡി. ദേവസി എം.എൽ.എ, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ വര്‍ഗീസ്, ഹൗസിങ് ബോര്‍ഡ് ചീഫ് എൻജിനീയര്‍ കെ.കെ.ഗോപാലന്, മനേഷ് സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.