കാഞ്ഞാണി: എറവ് സെൻറ് െതേരസാസ് അക്കാദമി െഎ.സി.എസ്.സി സ്കൂൾ ഒാഫിസും ലോക്കറും തകർത്ത് മോഷണം. അഞ്ചേകാൽ ലക്ഷം രൂപ കവർന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു മോഷണം. ഒാഫിസിെൻറ പ്രധാന വാതിൽ പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് ലോക്കറും തകർത്താണ് ലോക്കറിൽ സൂക്ഷിച്ചിരുന്ന പണം കവർന്നത്. ഒാഫിസിലെ മേശ, മൂന്ന് അലമാരകൾ എന്നിവ തുറന്ന് ഫയലുകളും മറ്റ് സാധനങ്ങളും വാരിവലിച്ചിട്ടനിലയിലാണ്. മറ്റൊരു വാതിലും പൊളിക്കാൻ ശ്രമിച്ചു. ലാപ്ടോപ്പിെൻറ കവറും കാണാതായി. സ്കൂളിലെ യൂനിഫോം വാങ്ങിയ വകയിൽ കൊടുക്കാൻ സൂക്ഷിച്ചിരുന്നതായിരുന്നു പണം. ബുധനാഴ്ച രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ചേർപ്പ് സി.െഎ മനോജ്കുമാർ, അന്തിക്കാട് എസ്.െഎ (സീനഷ്) എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. പൊലീസ് നായയും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. കാലവർഷമായതോടെ തീരദേശത്ത് മോഷണം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. മഴക്കാലത്ത് മോഷണങ്ങൾ ആവർത്തിക്കാതിരിക്കാൻ ജനം ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.