തൃശൂർ: കേരള കാർഷിക സർവകലാശാലയിൽ പ്രധാന ചുമതല വഹിക്കുന്നവരെ മാറ്റി. സി.പി.എമ്മിെൻറയും പ്രോ ചാൻസലറായ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിെൻറയും ഇടപെടലിനെ തുടർന്നാണ് മാറ്റങ്ങളെന്ന് സംസാരമുണ്ട്. കഴിഞ്ഞ ദിവസം കൃഷിമന്ത്രിയുമായി രജിസ്ട്രാർ ഉൾപ്പെടെ സർവകലാശാലയിലെ ചിലർ നടത്തിയ കൂടിക്കാഴ്ചക്കുപിന്നാലെയാണ് നിയമന ഉത്തരവ് ഇറങ്ങിയത്. ഇതിൽ കൃഷിമന്ത്രി നേരിട്ട് താൽപര്യമെടുത്ത് നടത്തിയ നിയമനവുമുണ്ടത്രെ. ഗവേഷണ ഡയറക്ടർ ഡോ. സാജൻ കുര്യനെ മാറ്റി പി. ഇന്ദിരാദേവിക്ക് ചുമതല നൽകി. ഇക്കാര്യത്തിൽ മന്ത്രിയുടെ പ്രത്യേക താൽപര്യം ഉെണ്ടന്ന് സി.പി.എം സംഘടനാ വൃത്തങ്ങൾ സൂചന നൽകി. അടുത്തകാലത്ത് ഇന്ദിരാദേവിയെ കാലാവസ്ഥ വ്യതിയാന പഠന അക്കാദമിയുടെ ചുമതലയിൽ നിയമിച്ചിരുന്നു. അവിടെ ഡോ. പി.എസ്. ഗീതക്കുട്ടിയെ നിയമിച്ചു. ഡോ. എസ്റ്റലിറ്റ വിരമിച്ച ഒഴിവിൽ വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടറായി ഡോ. ജിജു പി. അലക്സിനെയാണ് നിയമിച്ചത്. സി.പി.എം അധ്യാപക സംഘടനയായ ടീച്ചേഴ്സ് ഒാർഗനൈസേഷൻ ഒാഫ് കേരള അഗ്രികൾച്ചറൽ യൂനിവേഴ്സിറ്റിയുടെ (ടൊകാവു) മുൻ ജനറൽ സെക്രട്ടറിയാണ് ഡോ. ജിജു. സീനിയറായ ഡോ. ഗീതക്കുട്ടിയെ തഴഞ്ഞാണ് ഇൗ നിയമനമത്രെ. െടാകാവു പ്രസിഡൻറ് ഡോ. ടി. പ്രദീപ്കുമാറിനെ ഡയറക്ടർ ഒാഫ് പ്ലാനിങ് ആക്കി. അദ്ദേഹം ചുമതല വഹിച്ചിരുന്ന വെജിറ്റബിൾ മിഷനിൽ ഡോ. സി. നാരായണൻകുട്ടിയെ നിയമിച്ചു. ഇത് മാത്രമാണ് രാഷ്ട്രീയ പരിഗണന യില്ലാത്ത ഏകനിയമനം. അക്കാദമിക് ഡയറക്ടർ സ്ഥാനത്ത് ഡോ. ടി.ഇ. ജോർജിന് പകരം ഡോ. സാറ ടി. േജാർജിന് ചുമതല നൽകി. കോളജ് ഒാഫ് കോഒാപറേഷൻ ആൻഡ് ബാങ്കിങ് അസോസിയേറ്റ് ഡീൻ ഡോ. മോളി ജോസഫിനെ മാറ്റി. ഡോ. പി. ഷഹീനക്കാണ് ചുമതല. ഗവേഷണ വിഭാഗം ഡയറക്ടറായി ഡോ. പ്രദീപ്കുമാറിനെ നിയമിക്കണമെന്നാണ് സി.പി.എം സംഘടന താൽപര്യപ്പെട്ടിരുന്നതേത്ര. അത് അവഗണിച്ചാണ് ഇന്ദിരാദേവിയെ നിയമിച്ചത്. രജിസ്ട്രാർ ഡോ. ടി.എസ്. ലീനാകുമാരിയും ഇന്ദിരാദേവിയും മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിെൻറ അടിസ്ഥാനത്തിലാണ് പുതിയ ചുമതലകൾ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.