കാഞ്ഞാണി: താറാവ് അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിക്കുന്നത് അത്യപൂർവം. എന്നാൽ അങ്ങനെയൊരു വാശിയിൽ വീടുവിട്ട പെൺതാറാവിെൻറയും കൂട്ടുപോയ ആൺതാറാവിെൻറയും വേറിട്ട ജീവിതം കാണാം മണലൂർ മനക്കലപ്പാടം തെക്കത്ത് സൈമണിെൻറ വീട്ടിൽ. കുറ്റിക്കാട്ടിൽ ആരുമറിയാതെ പത്ത് മുട്ടയിട്ട് അടയിരുന്ന പെൺതാറാവിെൻറ കാത്തിരിപ്പിന് ആശ്വാസം പകർന്ന് നാല് മുട്ടകൾ കഴിഞ്ഞ ദിവസം വിരിഞ്ഞു. കൂട്ടിരുന്ന ആൺതാറാവിന് കുഞ്ഞുങ്ങളെ കണ്ട് പെരുത്ത് സന്തോഷം. ഒരു വർഷം മുമ്പാണ് നെല്ലും മീനും പദ്ധതിയിലൂടെ സൈമണിന് പത്ത് താറാവുകളെ കിട്ടിയത്. ഇതിൽ രണ്ട് താറാവുകളെ ഒരു മാസം മുമ്പ് കാണാതായി. താറാവുകളെ നായ പിടിച്ചതാകും എന്നാണ് കരുതിയത്. കഴിഞ്ഞ ദിവസമാണ് അയൽവാസിയായ രമേഷ് പറമ്പിൽ താറാവ് കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടത്. തിരഞ്ഞപ്പോൾ കുറ്റിക്കാട്ടിൽ പച്ചിലകൊണ്ട് ഉണ്ടാക്കിയ കൂട്ടിൽ അടയിരിക്കുന്ന പെൺതാറാവിനെയും കൂട്ടിരിക്കുന്ന ആൺതാറാവിനെയും കണ്ടു. നാല് കുഞ്ഞുങ്ങൾ വേച്ചുവേച്ച് നടപ്പുണ്ട്. രമേഷ് വിവരം സൈമണിനെ അറിയിച്ചു. പരിസരത്തേക്ക് ഒരാളെപോലും അടുപ്പിക്കുന്നില്ല, താറാവുകൾ. കാണുന്നവരെ കൊത്തി ഒാടിക്കുമെന്ന് സൈമൺ പറയുന്നു. അടുത്ത കുഞ്ഞുങ്ങൾ പുറത്തുവരുന്നതും കാത്തിരിപ്പാണ് എല്ലാവരും. പുത്തൻപീടിക സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ് സൈമൺ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.