ചെന്ത്രാപ്പിന്നി: അറ്റകുറ്റപ്പണി നടക്കവെ വ്യക്തി സ്കൂള്‍ ഭൂമിയില്‍ അവകാശവാദമുന്നയിച്ച് നിര്‍മാണത്തിന് കോടതിയില്‍നിന്ന് സ്റ്റേ സമ്പാദിച്ചതോടെ എടത്തിരുത്തി പൈനൂര്‍ നാഷനല്‍ എല്‍.പി സ്കൂൾ പ്രവേശനോത്സവം പ്രതിസന്ധിയിൽ. കുട്ടികള്‍ കുറഞ്ഞ് അടച്ചുപൂട്ടലിെൻറ വക്കിലെത്തിയ സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥികളും നാട്ടുകാരും രക്ഷിതാക്കളും അടങ്ങുന്ന കൂട്ടായ്മയാണ് ഏറ്റെടുത്തത്. ഏപ്രില്‍ 17നാണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മൂന്ന് ലക്ഷം രൂപയുടെ അറ്റകുറ്റപ്പണി ആരംഭിച്ചത്. എന്നാല്‍ പണി അവസാന ഘട്ടത്തിലെത്തവെ പരിസരവാസിയും തൊട്ടടുത്ത ഭൂവുടമയുമായ വ്യക്തി സ്കൂള്‍ ഭൂമിയില്‍ അവകാശവാദവുമായി രംഗത്തെത്തി. തുടര്‍ന്ന് കോടതിയില്‍പോയി സ്റ്റേയും സമ്പാദിച്ചു. സ്ഥലത്തിെൻറ ആധാരം തങ്ങളുടെ പേരിലാണെന്ന് വ്യക്തിയും മാനേജിങ് കമ്മിറ്റിയും അവകാശപ്പെടുന്നുണ്ട്. പത്ത് ദിവസത്തിലേറെയായി നിര്‍മാണം സ്തംഭിച്ചിരിക്കുകയാണ്. വ്യാഴാഴ്ച്ച കുട്ടികളെ സ്വീകരിക്കാന്‍ പാടുപെടുകയാണ് അധ്യാപകരും പി.ടി.എയും. തറയില്‍ മാറ്റ് വിരിച്ച് താൽകാലികമായെങ്കിലും കുട്ടികളെ ക്ലാസിലിരുത്താന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും വൈദ്യുതിയും വെള്ളവുമില്ലാത്തത് തടസ്സമാവുകയാണ്. പ്രീ പ്രൈമറിയിൽ ഉള്‍പ്പെടെ ആറ് അധ്യാപകരുള്ള ഇവിടെ 60 കുട്ടികളാണ് പഠിക്കുന്നത്. നാട്ടുകാര്‍ പല സ്കൂളുകളില്‍ നിന്നും പേര് വെട്ടി മക്കളെ ഈ വര്‍ഷം ഇവിടെ ചേര്‍ത്തിരുന്നു.പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായതോടെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ആരംഭിച്ചതായി പി.ടി.എ പ്രസിഡൻറ് നിഷി മോഹനന് പറഞ്ഞു. അടിയന്തരമായി അധികൃതർ ഇടപെട്ടില്ലെങ്കില്‍ അറുപതോളം കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകും.പൈനൂര്‍ പ്രദേശത്തെ ഏക സ്കൂളാണിത്. പട്ടികജാതി വിഭാഗത്തിലെ കുട്ടികളാണ് ഭൂരിഭാഗവും പഠിക്കുന്നത്. 80 വര്‍ഷം പഴക്കമുള്ള സ്കൂളിന് ഒമ്പതംഗ മാനേജിങ് കമ്മിറ്റിയാണ് നേതൃത്വം നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.