അതിരപ്പിള്ളി: പുഴയുടെ കുറുകെ കെട്ടിയ തടയണയുടെ വീയറുകളിലൂടെ കവിഞ്ഞൊഴുകുന്ന ജലപ്രവാഹം തുമ്പൂർമുഴി സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികൾക്ക് ഇത് അപൂർവ കാഴ്ചയായി. മഴക്കാലം നൽകുന്ന അനുഗ്രഹത്തിെൻറ അപൂർവ ലാവണ്യത്തിലാണ് ഇപ്പോൾ തുമ്പൂർമുഴി. മഴ കൂടിയാലും കുറഞ്ഞാലും ഈ ദൃശ്യം കാണാനാകില്ല. പുഴക്ക് കുറുകെയുള്ള തൂക്കുപാലത്തിലൂടെ സഞ്ചരിക്കുമ്പോൾ ചുറ്റു ചിലങ്ക കെട്ടിയ പോലെ വീയറുകളിലൂടെയുള്ള പ്രവാഹം കൂടുതൽ ആസ്വാദ്യകരമാവുമെന്നതിനാൽ തിരക്ക് വർധിച്ചിട്ടുണ്ട്. മൊബൈൽ ഫോണുമായി സെൽഫിയെടുക്കുന്നവരുടെ തിരക്കാണിവിടെ. ഇവിടത്തെ സന്ദർശകരിൽ കൂടുതലും കുട്ടികളാണ്. തൂക്കുപ്പാലത്തിെൻറ നിർമാണവും ഉദ്യാനത്തിെൻറ നവീകരണവും നടന്നതോടെ വിദ്യാർഥികളുടെ പ്രിയപ്പെട്ട സന്ദർശകകേന്ദ്രമായി തുമ്പൂർമുഴി മാറി. ഇവിടത്തെ ചിത്രശലഭ പാർക്ക് മറ്റൊരു ആകർഷണമാണ്. സമീപകാലത്തെ തുമ്പൂർമുഴിയിലെ ഉദ്യാനത്തിെൻറ വികസനം സന്ദർശകർക്ക് പ്രയോജനകരമായിട്ടുണ്ട്. സഞ്ചാരികൾക്ക് ഇരിക്കാൻ ഇവിടെ കൂടുതൽ ഇരിപ്പിടങ്ങളും കോൺക്രീറ്റ് ഹട്ടുകളും ഒരുക്കിയിരുന്നു. കുട്ടികൾക്ക് വിനോദത്തിനായി ഏർപ്പെടുത്തിയ പുതിയ സജ്ജീകരണങ്ങളും പുഴയോരത്ത് സ്ഥാപിച്ച വാച്ച് ടവറും വലിയ ആകർഷണമാണ്. രാവിലെ മുതൽ വിവിധ സ്ഥലങ്ങളിൽനിന്നുള്ള സന്ദർശക സംഘങ്ങളുടെ തിരക്ക് രാവിലെയും വൈകീട്ടുമാണ്. അതിരപ്പിള്ളിയിലേക്ക് പോകുംവഴി തിരക്കിട്ട സന്ദർശനമാണ് രാവിലത്തെ തിരക്കിന് കാരണം. അതുപോലെ രാവിലെ അതിരപ്പിള്ളി കണ്ട് മടങ്ങിപ്പോകുന്നവർ വൈകീട്ട് മൂന്നോടെ ഇവിടെയെത്തുന്നതോടെ തിരക്കേറുന്നു. കുട്ടികൾക്ക് 10 രൂപയും മുതിർന്നവർക്ക് 15 രൂപയുമാണ് നിരക്ക്. തുമ്പൂർമുഴിയിൽ സന്ദർശകരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് കഴിഞ്ഞ ദിവസങ്ങളിൽ അപകടകരമായേക്കാവുന്ന മരങ്ങളും അവയുടെ ശിഖരങ്ങളും അധികൃതർ വെട്ടിമാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.