ചാലക്കുടി: മേലൂര്‍ പൂലാനിയിലെ ഉത്സവസ്ഥലത്തെ ഐസ്ക്രീം വിഷബാധയത്തെുടര്‍ന്ന് നിരവധി പേര്‍ ആശുപത്രിയിലായ സംഭവത്തില്‍ പൊലീസും ഭക്ഷ്യസുരക്ഷാവിഭാഗവും ആരോഗ്യവിഭാഗവും അന്വേഷണം തുടങ്ങി. ഭക്ഷ്യസുരക്ഷാ വിഭാഗം സര്‍ക്കിള്‍ ഓഫിസര്‍മാരായ ഉദയശങ്കര്‍ (ചാലക്കുടി), അനു ജോസഫ് (പുതുക്കാട്), അനിലാല്‍ (തൃശൂര്‍) എന്നിവരാണ് അന്വേഷണത്തിനത്തെിയത്. ആരോഗ്യവിഭാഗം ജില്ല ഉദ്യോഗസ്ഥരും തിങ്കളാഴ്ച കൊരട്ടിയിലത്തെി. ഐസ്ക്രീം സാമ്പിളുകള്‍ ശേഖരിച്ചു. കഴിഞ്ഞ ദിവസംതന്നെ പൊലീസ് ഐസ്ക്രീം വണ്ടികള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കായി കാക്കനാട്ടെ റീജനല്‍ കെമിക്കല്‍ ലാബിലേക്ക് അയച്ചു. 15 ദിവസം കഴിഞ്ഞാലേ ഫലം ലഭിക്കൂ. വിഷാംശം കണ്ടത്തെിയാല്‍ ഉല്‍പാദകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. കാലടിയിലെ നെക്സസ് ഫ്രോസണ്‍ ഫ്രൂട്ട്സ് കണ്ടെയ്നേഴ്സ് ആന്‍ഡ് ഫുഡ്സ് ആണ് പൂലാനി ക്ഷേത്രപരിസരത്ത് ഐസ്ക്രീം വിറ്റത്. നെസ്കോ എന്ന ബ്രാന്‍ഡിലുള്ള ഐസ്ക്രീം, ചോക്കോബാര്‍, മാങ്കോബാര്‍ തുടങ്ങിയവ കഴിച്ചവര്‍ക്കാണ് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായത്. എന്നാല്‍ തങ്ങളുടെ ഐസ്ക്രീമില്‍ വിഷാംശം ഇല്ളെന്ന് കമ്പനി പൊലീസിനെ അറിയിച്ചു. ആയിരം ലിറ്റര്‍ വീതമാണ് സാധാരണ ഒരു ബാച്ചില്‍ ഉല്‍പാദിപ്പിക്കാറ്. ഇതേ ബാച്ചിലുള്ള ഐസ്ക്രീം മാള ഭാഗത്ത് വിതരണം ചെയ്തെങ്കിലും ആര്‍ക്കും ആരോഗ്യപ്രശ്നം ഉണ്ടായിട്ടില്ളെന്ന വാദമാണ് കമ്പനി ഉന്നയിച്ചത്. അതേസമയം ഇതിന് പിറകില്‍ മറ്റെന്തെങ്കിലും അട്ടിമറിയുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊരട്ടി എസ്.ഐ ജോജോയുടെ നേതൃത്വത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിഷബാധയേറ്റ് ആശുപത്രിയിലായ ശരണ്യയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മേലൂര്‍ പൂലാനി സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച നടന്ന കാവടിയാട്ടത്തില്‍ പങ്കെടുത്ത് അവിടെനിന്ന് ഐസ്ക്രീം വാങ്ങി കഴിച്ചവര്‍ക്കാണ് പിറ്റേന്ന് ഛര്‍ദിയും വയറുവേദനയും മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങളും ഉണ്ടായത്. ഞായറാഴ്ച ഉച്ചയോടെയാണ് ഐസ്ക്രീമിലെ വിഷബാധയാണെന്ന വാര്‍ത്ത പരന്നത്. രാത്രി 35 ഓളം പേരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 15 ഓളം പേര്‍ ആശുപത്രിയിലത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.