ഫാഷിസ്റ്റ് വിരുദ്ധ സാംസ്കാരിക സന്ധ്യ

തൃപ്രയാര്‍: ഭാരതീയ ജനത എന്നാല്‍ നരേന്ദ്ര മോദിയെ നമോവാകം പറയുന്നവര്‍ മാത്രമാണെന്നും അതിന് മുതിരാത്തവര്‍ രാജ്യദ്രോഹികളും പാകിസ്താനിലേക്ക് പോകേണ്ടവരുമാണെന്നതാണ് ബി.ജെ.പി ആവശ്യപ്പെടുന്നതെന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി. എ.ഐ.എസ്.എഫ് ജില്ല സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ ‘ഫാഷിസ്റ്റ് വിരുദ്ധ സാംസ്കാരിക സന്ധ്യ’യില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്ക് റദ്ദാക്കിയത് മോദി ഭ്രാന്തന്മാരും മോഹന്‍ലാലിന്‍െറ ഭ്രാന്തന്മാരും പരാതി നല്‍കിയതിനാലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് തുറന്നിട്ട് 25 ദിവസമേ ആയുള്ളൂ. അതില്‍ ഭാരതീയ പാരമ്പര്യവുമായി സംഘ്പരിവാറിന് ഒരു ബന്ധവുമില്ളെന്ന് തെളിവുസഹിതം പോസ്റ്റിടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും കേരള അഗ്രോമെഷിനറി പ്രൊഡക്റ്റ്സ് കോര്‍പറേഷന്‍ ചെയര്‍മാനുമായ പി. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് ജില്ല പ്രസിഡന്‍റ് ബി.ജി. വിഷ്ണു അധ്യക്ഷത വഹിച്ചു. ഗീത ഗോപി എം.എല്‍.എ, കെ.എം. ജയദേവന്‍, കെ.പി. സന്ദീപ്, ശ്യാല്‍ പുതുക്കാട് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.