കഷ്ടം; കുഷ്ഠം വീണ്ടും

തൃശൂര്‍: ജില്ലയില്‍ പത്തുമാസത്തിനിടെ കുഷ്ഠരോഗം ബാധിച്ചത് 41പേര്‍ക്ക്. ഇതില്‍ മൂന്നുപേര്‍ കുട്ടികള്‍. രോഗബാധിതരില്‍ നാലുപേര്‍ക്ക് അംഗവൈകല്യം സംഭവിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയില്ളെങ്കിലും കുട്ടികളില്‍ രോഗം കണ്ടത്തെിയത് ഗൗരവതരമാണെന്ന് ജില്ല ലെപ്രസി ഓഫിസര്‍ ഡോ.പി.കെ. മിനി അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരില്‍ 21 ശതമാനംപേര്‍ ഇതര സംസ്ഥാനക്കാരാണ്. അംഗവൈകല്യം സംഭവിച്ചവരുടെ എണ്ണം കൂടുന്നതായി കണ്ടത്തെിയിട്ടുണ്ട്. 2016 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകളാണിത്. കുഷ്ഠരോഗ ബോധവത്കരണത്തിനായി ഗ്രാമസഭകള്‍ മുതല്‍ സ്കൂളുകള്‍വരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലയിലെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. സ്പര്‍ശനശേഷി കുറയുന്നത് പെട്ടെന്ന് ശ്രദ്ധയില്‍പെടാനും ഉടന്‍ വൈദ്യസഹായം തേടാനുമാണ് ബോധവത്കരണം. ഇതിന് ‘സ്പര്‍ശ്’ പദ്ധതി തയാറാക്കിയിട്ടുണ്ട്. തൊലിപ്പുറത്ത് തടിച്ചതോ ചുവന്നതോ സ്പര്‍ശന ശേഷിയില്ലാത്തതോ ആയ പാടുകളാണ് കുഷ്ഠത്തിന്‍െറ പ്രാഥമിക ലക്ഷണം. പലരും മരവിപ്പാണെന്ന് തെറ്റിദ്ധരിച്ച് വൈദ്യസഹായം തേടാറില്ല. തുടക്കത്തിലെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ ഭേദമാക്കാം. 30ന് എല്ലാ സ്കൂളുകളിലും അസംബ്ളിയില്‍ പ്രതിരോധ പ്രതിജ്ഞയെടുക്കും. ഫെബ്രുവരി 13നകം പ്രത്യേക ഗ്രാമസഭ വിളിച്ചുചേര്‍ത്ത് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനാണ് നിര്‍ദേശം. ജില്ലാതല ഉദ്ഘാടനം 30ന് 11ന് കോര്‍പറേഷന്‍ ആശുപത്രിയില്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.