തൃശൂര്‍: സമൂഹത്തിന്‍െറ പ്രതീക്ഷക്കൊത്ത് പൊതുവിദ്യാലയങ്ങളെ മാറ്റാനുള്ള ജനകീയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍െറ ജില്ലാതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാര്‍ നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ പ്രസിഡന്‍റ് ചൊല്ലിക്കൊടുത്തു. അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും വിദ്യാഭ്യാസ വകുപ്പ് അധികൃതരും സന്നദ്ധ സംഘടനകളും പങ്കെടുത്തു. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മികവിന്‍െറ കേന്ദ്രമായി ഉയര്‍ത്തുമെന്ന കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറിന്‍െറ സന്ദേശം പ്രസിഡന്‍റ് വായിച്ചു. അടിസ്ഥാന സൗകര്യങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന സ്കൂളിലെ ഒരു ക്ളാസെങ്കിലും സ്മാര്‍ട്ട് ക്ളാസ് റൂം ആക്കാന്‍നടപടി ആരംഭിക്കും. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മഞ്ജുള അരുണന്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വത്സല ബാബുരാജ്, ഡി.ഇ.ഒ ഇ. നാരായണി, വി.എച്ച്.എസ്.ഇ അസി.ഡയറക്ടര്‍ ഡോ. ലീന രവിദാസ്, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.ആര്‍. അജിത്, എ.ഇ.ഒ (തൃശൂര്‍ വെസ്റ്റ്) എ.കെ. അജിതകുമാരി, കെ. സുമതി, മോഡല്‍ ബോയ്സ് പ്രധാനാധ്യാപിക എം.ആര്‍. ജയശ്രീ എന്നിവര്‍ സംസാരിച്ചു. എല്ലാ സ്കൂളിലും പൊതുവിദ്യാഭ്യാസ യജ്ഞത്തിന് തുടക്കം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.