ചേര്‍പ്പ്: ലോകത്തിന്‍െറ മാറ്റങ്ങള്‍ക്കനുസൃതമായി മാറാനുള്ളതല്ല ദേശസ്നേഹമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് ‘രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്‍െറ കരുതല്‍’ പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യജാലിക ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍െറ ഐക്യവും സാഹോദര്യവും സമഭാവനയും നിലനിര്‍ത്തേണ്ടത് ഓരോ ഭാരതീയന്‍െറയും ബാധ്യതയാണ്. പൗരന്മാര്‍ക്ക് സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം നിലനിര്‍ത്താന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാകണം. ദേശസ്നേഹത്തിന്‍െറ മാറ്റുനോക്കാന്‍ ഇന്ന് ഇറങ്ങിത്തിരിച്ചവര്‍ സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ദേശീയതക്കെതിരെ പ്രവര്‍ത്തിക്കുകയും ബ്രിട്ടീഷുകാരോട് ചേര്‍ന്നുനിന്ന് രാജ്യത്തെ ഒറ്റിക്കൊടുക്കുകയുംചെയ്ത ചരിത്രമാണ് പറയാനുള്ളത്. സംഘാടകസമിതി ചെയര്‍മാന്‍ ടി.എന്‍. പ്രതാപന്‍ അധ്യക്ഷതവഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഹംസ മുഖ്യാതിഥിയായിരുന്നു. എസ്.വൈ.എസ് സംസ്ഥാന അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്‍റ് ജോസ് വള്ളൂര്‍, സോപാനം കൃഷ്ണകുമാര്‍, പെരുവനം സതീശന്‍ മാരാര്‍, സി.കെ. വിനോദ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡന്‍റ് സിദ്ദീഖ് ബദ്രി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വര്‍ക്കിങ് സെക്രട്ടറി ഹാഫിസ് അബൂബക്കര്‍ സിദ്ദീഖ് പ്രമേയം അവതരിപ്പിച്ചു. മഅ്റൂഫ് വാഫി, ശിയാസ് അലി വാഫി, ഷഹീര്‍ ദേശമംഗലം, ഷുക്കൂര്‍ ദാരിമി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.