മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അന്ധയും ദലിതയുമായ രോഗിക്കും ബന്ധുവിനും ഹെഡ് നഴ്സിന്‍െറ ഭീഷണി. ആറുവര്‍ഷമായി ഡയാലിസിസ് നടത്തുന്ന നെന്മണിക്കര സ്വദേശിനിക്കും, ബന്ധുവിനെയുമാണ് ഹെഡ് നഴ്സ് ശകാരിച്ചതായി പരാതി നല്‍കിയത്. രാത്രിയിലാണ് ഇവര്‍ക്ക് ഡയാലിസിസിന് സമയം അനുവദിച്ചിട്ടുള്ളത്. ഇത് പകലിലാക്കണമെന്ന ആവശ്യം അധികൃതര്‍ നിഷേധിച്ചതിനത്തെുടര്‍ന്ന് സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു. ഇതില്‍ അരിശംപൂണ്ട ഹെഡ് നഴ്സ് രോഗിയെയും ബന്ധുവിനെയും വിളിച്ച് വരുത്തി പരസ്യമായി ശകാരിക്കുകയും സൂക്ഷിച്ച് കളിച്ചില്ളെങ്കില്‍ രോഗിയുടെ ജീവന്‍ തങ്ങളുടെ കൈകളിലാണെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് രോഗി സൂപ്രണ്ട്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, മനുഷ്യാവകാശ കമീഷന്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ണിന് സര്‍ജറി നടത്തിയതിന് ശേഷമാണ് ഇവര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടത്. കാഴ്ചയില്ലാത്ത രോഗിയോട് നേരിട്ട് ആര്‍.എസ്.ബി.വൈ കൗണ്ടറില്‍ പോയി ഡയാലിസിസിനുള്ള കിറ്റ് വാങ്ങിക്കൊണ്ടു വരാനും നിര്‍ദേശിച്ചു. രാവിലെ ലഭിക്കേണ്ട കിറ്റ് അന്ന് വൈകീട്ട് മൂന്നിനാണ് കിട്ടിയത്. ആശുപത്രി അധികൃതരുടെ അശ്രദ്ധമൂലം ഇപ്പോള്‍ വൃക്കരോഗത്തിനൊപ്പം മഞ്ഞപ്പിത്തം കൂടി ബാധിച്ചിരിക്കുന്നു. ഭീഷണിമൂലം മെഡിക്കല്‍ കോളജില്‍ ചികില്‍സക്ക് വരാന്‍ ഭയമാകുന്നുവെന്ന് പരാതിയില്‍ പറയുന്നു. രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ നടപടികളും തുടര്‍ ചികിത്സയും സൗകര്യപ്രദമായി ലഭിക്കുന്നതിനുള്ള സൗകര്യമൊരുക്കി തരണമെന്നും ആവശ്യപ്പെട്ടുള്ളതാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.