പാകിസ്താനിലുള്ളതും മനുഷ്യര്‍ തന്നെ –ഇന്നസെന്‍റ്

കയ്പമംഗലം: ഇന്ത്യയില്‍ ചിലര്‍ ഇടയ്ക്കിടെ മറ്റുള്ളവരോട് പാകിസ്താനില്‍ പോകാന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ അതേതോ നരകമാണെന്നാണ് അവരുടെ ധാരണയെന്നും എന്നാല്‍ പാകിസ്താന്‍ ഇന്ത്യ പോലെ ഒരു രാജ്യമാണെന്നും അവിടെയുള്ളത് നമ്മെ പോലുള്ള മനുഷ്യരാണെന്നും ഇന്നസെന്‍റ് എം.പി. പുരോഗമന കലാ സാഹിത്യ സംഘം നാട്ടിക മേഖലാ കമ്മിറ്റി കയ്പമംഗലം കൊപ്രക്കളത്ത് സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നവര്‍ ഉള്ളത് പോലെ പാകിസ്താനിലും ഉണ്ട്. കമലിനോട് പാകിസ്താനില്‍ പോകാന്‍ പറയുന്ന സംഘപരിവാരം അവരുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി ജനിച്ചു വളര്‍ന്നത് കറാച്ചിയിലാണെന്നത് മറക്കുന്നു. നോട്ട് നിരോധനത്തെ വിമര്‍ശിച്ചതിന് എം.ടിയെ പോലും ഇവര്‍ വെറുതെ വിട്ടില്ല. ജാതി ഒരു രോഗമാകുന്ന അവസ്ഥ നാടിനു ദോഷം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രഫ. എം.വി. മധു അധ്യക്ഷത വഹിച്ചു. പ്രഫ. കെ.യു. അരുണന്‍, ഡോ. കെ.പി. മോഹനന്‍, പി.എം. അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, പി.എല്‍. പോള്‍സന്‍, കെ.ആര്‍. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.