മോഷണഭീതിയില്‍ നാട്ടുകാര്‍ : മതിലകത്ത് ജാഗ്രതാ ക്ളാസുകള്‍ സജീവം

മതിലകം: ‘നമ്മുക്കൊത്തുകൂടാം...നാടിന്‍െറ സുരക്ഷക്കായ്’ എന്ന സന്ദേശവുമായി ജാഗ്രതാ ക്ളാസുകളും, ലഹരിവിരുദ്ധബോധവത്്കരണവും മതിലകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തുടരുന്നു. നാട്ടുകൂട്ടായ്മകളും, സന്നദ്ധസംഘങ്ങളുമാണ് പൊതുവെ ഇത്തരം സംരംഭങ്ങള്‍ക്ക് മുന്നോട്ടുവരുന്നത്. മോഷണഭീതി വ്യാപിക്കുകയും, വിദ്യാര്‍ഥികളില്‍ വരെ ലഹരി ഉപയോഗം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ ക്ളാസുകള്‍ സജീവമാക്കിയത്. താമരകുളം കുടുംബ സഹായസംഘത്തിന്‍െറ നേതൃത്വത്തില്‍ ജനനന്മ പുരുഷ സഹായസംഘം, സാന്ത്വനം കൂട്ടായ്മ, ഗുരുകൃപ പുരുഷശക്തി, നാട്ടുകൂട്ടം, ജനശക്തി പുരുഷസംഘം, കുടുംബശ്രീ യൂനിറ്റുകളായ മഹാലക്ഷ്മി, മൈത്രി, ഭാഗ്യലക്ഷ്മി എന്നിവയുടെ സഹകരണതോടെ സംഘടിപ്പിച്ച ജാഗ്രത നിര്‍ദേശ സെമിനാര്‍ ഇ.ടി. ടൈസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ സി.കെ. ദിനകരന്‍ അധ്യക്ഷത വഹിച്ചു. മതിലകം എസ്.ഐ കെ.എസ്. സുശാന്ത്, ഡോ. സുമേധന്‍ എന്നിവര്‍ ക്ളാസെടുത്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. രഘുനാഥ്, സിന്ധുരവീന്ദ്രന്‍, സോമന്‍ താമരകുളം, ബഷീര്‍ വടക്കന്‍, എം.ആര്‍. സച്ചിദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. മതിലകം സി.കെ. വളവ് പൗരാവലി ആഭിമുഖ്യത്തില്‍ കവര്‍ച്ചാ സംഘങ്ങളെ ചെറുക്കാനുളള ജാഗ്രത, മദ്യ-മയക്കുമരുന്ന് ലഹരി വിപത്ത് എന്നീ വിഷയങ്ങളില്‍ ബോധവത്്കരണ ക്ളാസുകള്‍ നടത്തി. മതിലകം എസ്.ഐ സുശാന്ത്, സിവില്‍ എക്സൈസ് ഓഫിസര്‍ രാമചന്ദ്രന്‍ എന്നിവര്‍ ക്ളാസെടുത്തു. പ്രസിഡന്‍റ് റാഫി താളം അധ്യക്ഷത വഹിച്ചു. സോമന്‍ താമരകുളം, കെ.കെ. അഹമ്മദ്കബീര്‍, ഷമീര്‍ യൂസഫ്, എം.കെ. നബ്ജാന്‍ എന്നിവര്‍ സംസാരിച്ചു. പനങ്ങാട് നെല്‍പിണി റസിഡന്‍റ്സ് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എസ്.ഐ സുശാന്ത് മോഷണങ്ങള്‍ തടയാന്‍ വീട്ടുകാര്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകളെ കുറിച്ചു വിശദീകരിച്ചു. പ്രസിഡന്‍റ് വി.എ. വിശ്വംഭരന്‍ അധ്യക്ഷത വഹിച്ചു. എ.ജി. തിലകന്‍ സ്വാഗതവും, എന്‍.എം. മുകുന്ദന്‍ നന്ദിയും പറഞ്ഞു. കാതിക്കോട് കഴിഞ്ഞ ദിവസം മതിലകം എസ്.ഐ പങ്കെടുത്ത ജാഗ്രതാ ക്ളാസ് നടന്നിരുന്നു. സ്റ്റേഷന്‍ പരിധിയിലെ മറ്റു വിവിധയിടങ്ങളിലും ഇതിനകം ഇത്തരം കൂട്ടായ്മകള്‍ സംഘടിപ്പിക്കുകയുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.