പകരപ്പിള്ളി- ശാന്തിനഗര്‍ റോഡ് നിര്‍മാണം പുനരാരംഭിച്ചു

മാള: മാസങ്ങളായി നിര്‍മാണം നിലച്ച പകരപ്പിള്ളി- ശാന്തിനഗര്‍ റോഡ് പാലം നിര്‍മാണം പുനരാരംഭിച്ചു. റോഡിന്‍െറ ഒരു വശം കരിങ്കല്‍ ഭിത്തി നിര്‍മിച്ച് കോണ്‍ക്രീറ്റ് ചെയ്യുന്ന പണിയാണ് നടക്കുന്നത്. പകരപ്പിള്ളി അരീക്കത്തോട് പ്രദേവാസികളുടെ ഏറക്കാലമായുള്ള ആവശ്യമാണ് പകരപ്പിള്ളി ശാന്തിനഗര്‍ റോഡും പാലവും. ‘മാധ്യമം’ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. റോഡിന്‍െറ ഒരു വശം ഭാഗികമായി കരിങ്കല്‍ ഭിത്തി നിര്‍മിച്ച് കോണ്‍ക്രീറ്റ് ചെയ്തിരുന്നു. പാലം വികസനത്തിന്‍െറ ഭാഗമായി ഫൗണ്ടേഷന്‍ പണി പൂര്‍ത്തീകരിച്ച് മുകളിലേക്ക് പണിയാനായി കമ്പികള്‍ സ്ഥാപിച്ചിട്ടുണ്ട്. മഴക്കാലം തുടങ്ങിയതോടെ പണി തുടരാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുകയായിരുന്നു. മറുഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണിപ്പോള്‍ പുനരാരംഭിച്ചത്. 2015 ലാണ് നിര്‍മാണോദ്ഘാടനം നടത്തിയതെങ്കിലും പല ഘട്ടങ്ങളില്‍ മുടങ്ങുകയായിരുന്നു.പാലവും റോഡും യാഥാര്‍ഥ്യമാകുന്നതോടെ പകരപ്പിള്ളി, അരീക്കത്തോട് പ്രദേശങ്ങളില്‍ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കുണ്ടായി,കുഴിക്കാട്ടുശ്ശേരി ,കൊമ്പൊടിഞ്ഞമാക്കല്‍ കൊടകര,ചാലക്കുടി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള എളുപ്പവഴിയായി ഇത് മാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.