കൊടുങ്ങല്ലൂര്‍: നൃത്തച്ചുവടുകളുടെ വിസ്മയം തീര്‍ത്ത് ഏഴുവയസ്സുകാരി ഐശ്വര്യ അജിത്ത്. കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രാങ്കണത്തിലെ നവരാത്രി മണ്ഡപത്തില്‍ ഐശ്വര്യ ഒന്നര മണിക്കൂര്‍ നീണ്ട നൃത്തപരിപാടിയാണ് അവതരിപ്പിച്ചത്. ഭരതനാട്യത്തിന്‍െറ എല്ലാ സവിശേഷതകളോടും തന്മയത്വത്തോടും കൂടിയായിരുന്നു ഐശ്വര്യ വേദിയില്‍ തകര്‍ത്താടിയത്. മനോധര്‍മ അവതരണത്തിലും വേഷഭംഗിയിലും ഈ മിടുക്കിക്കുട്ടി നൃത്തവേദിയിലെ ആകര്‍ഷണമായി മാറുകയാണെന്ന് ഐശ്വര്യയെ പ്രഫഷനല്‍ രീതിയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഗുരു പ്രശസ്ത നര്‍ത്തകി കലാമണ്ഡലം ധനുഷ സന്യാല്‍ പറഞ്ഞു. നാല് വയസ്സ് മുതല്‍ കൊടുങ്ങല്ലൂര്‍ ഗൗരിദര്‍പ്പണ ഡാന്‍സ് അക്കാദമിയില്‍ ഭരതനാട്യം അഭ്യസിക്കുന്ന ഐശ്വര്യ അഞ്ചര വയസ്സില്‍ അരങ്ങേറ്റം കുറിക്കുകയുണ്ടായി. കൊടുങ്ങല്ലൂര്‍ തെക്കേ നടയില്‍ താഴത്തുവീട്ടില്‍ ഡോക്ടര്‍ ദമ്പതിമാരായ എ. അജിത്തിന്‍െറയും ബിന്ദു അജിത്തിന്‍െറയും മകളാണ് ഈ കുഞ്ഞു നൃത്തപ്രതിഭ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.