തൃശൂര്‍: എല്ലാ ജില്ലകളിലും സാംസ്കാരിക കേന്ദ്രങ്ങളും പ്രധാന നഗരങ്ങളില്‍ ഫിലിം സിറ്റികളും ആരംഭിക്കുമെന്ന് മന്ത്രി ടി.എം. തോമസ് ഐസക്. ‘ഹസ്ത’ സംഘടിപ്പിച്ച മൃണാളിനി സാരാഭായ് സ്മാരക ദേശീയ കൊറിയോഗ്രാഫി ഫെസ്റ്റിവല്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൃത്തം, നാടകം, സംഗീതം, ചിത്രകല, പ്രദര്‍ശനങ്ങള്‍, സംവാദം തുടങ്ങിയവക്കെല്ലാം സൗകര്യമുള്ള കോംപ്ളക്സുകളാകും നവോത്ഥാന നായകരുടെ പേരില്‍ ആരംഭിക്കുക. ഇതിന് ഫണ്ട് നീക്കിവെച്ചിട്ടുണ്ട്. അതിലേക്ക് മല്ലിക സാരാഭായിയുടെ സേവനങ്ങളും നിര്‍ദേശങ്ങളും ക്ഷണിക്കുന്നതായി മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കലക്ക് കേരളം പ്രാധാന്യം നല്‍കുന്നതില്‍ അഭിമാനമുണ്ടെന്ന് മൃണാളിനി സാരാഭായ് അനുസ്മരണ പ്രഭാഷണം നടത്തിയ മകളും നര്‍ത്തകിയുമായ മല്ലിക സാരാഭായ് പറഞ്ഞു. കെ. രാജന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.എം. നൂറുദ്ദീന്‍ ആമുഖപ്രഭാഷണം നടത്തി. എം.എന്‍. വിനയകുമാര്‍, പൗളോ താക്കിയാലോ, ലൂയിസ് സ്പാന, അഭിമന്യു വിനയകുമാര്‍ എന്നിവര്‍ സംസാരിച്ചു. മല്ലിക സാരാഭായിയുടെ നേതൃത്വത്തിലുള്ള അഹമ്മദാബാദ് ദര്‍പ്പണ അക്കാദമി ഓഫ് പെര്‍ഫോമിങ് ആര്‍ട്സിന്‍െറ ‘ഗംഗ ആന്‍ഡ് ആസ്പിരേഷന്‍സ്’ എന്ന നൃത്തം അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.