വാടാനപ്പള്ളി : പൊലീസ് ജീപ്പിടിച്ച് തെറിച്ചു വീണ് ബൈക്ക് യാത്രികനായ വ്യാപാരിയുടെ കൈയും കാലും ഒടിഞ്ഞു. തൃത്തല്ലൂര്‍ എം.എല്‍.എ വളവ് അമ്പലത്ത് ഹമീദിന്‍െറ മകന്‍ താജുവിനാണ് (ഷാജി 45) സാരമായി പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെ ഗണേശമംഗലം പടിഞ്ഞാറ് എം.എല്‍.എ വളവിന് സമീപമാണ് അപകടം. എം.എല്‍.എ വളവിന് സമീപം പലചരക്ക് കട നടത്തുന്ന താജു പള്ളിയിലേക്ക് പോകാനായി കടപൂട്ടിയിറങ്ങി ബൈക്കില്‍ പോകവെ വേഗത്തിലത്തെിയ പൊലീസ് ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ കേസെടുക്കാതിരുന്ന പൊലീസ് വിചിത്രവാദവും നിരത്തി. പൊലീസ് വാഹനവും കെ.എസ്.ആര്‍.ടി.സി ബസും ഇടിച്ചാല്‍ കേസെടുക്കാന്‍ കഴിയില്ളെന്നായിരുന്നു ഇത്. തെറിച്ചുവീണ താജുവിന്‍െറ കാലും കൈയും ഒടിഞ്ഞു. തുടര്‍ന്ന് ഓട്ടോയില്‍ ആശുപത്രിയിലേക്ക് പറഞ്ഞയച്ച് പൊലീസ് തടിതപ്പുകയായിരുന്നു. പിന്നീട് താജുവിനെ പ്രവേശിപ്പിച്ച ഏങ്ങണ്ടിയൂര്‍ എം.ഐ ആശുപത്രിയില്‍ എത്തിയ പൊലീസിനോട് ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കാന്‍ കേസെടുക്കണമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ആവശ്യപ്പെട്ടപ്പോഴായിരുന്നു വിചിത്രവാദം. പൊലീസ് വാഹനവും കെ.എസ്.ആര്‍.ടി.സി ബസും ഇടിച്ചാല്‍ കേസെടുക്കാന്‍ കഴിയില്ല. മാത്രമല്ല, താജുവിന്‍െറ ബൈക്കാണ് ജീപ്പില്‍ ഇടിച്ചതെന്ന വാദവും വാടാനപ്പള്ളി എസ്.ഐ ശ്രീജിത്ത് ഉന്നയിച്ചു. എന്നാല്‍, അമിത വേഗത്തില്‍ വന്ന ജീപ്പ് ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കേസെടുക്കാത്തതിനെതിരെ വ്യാഴാഴ്ച മനുഷ്യാവകാശ കമീഷന് പരാതി നല്‍കുമെന്നും കോടതിയെ സമീപിക്കുമെന്നും താജുവിന്‍െറ സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.