അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഗര്‍ഭിണി ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്ക്

കേച്ചേരി: സ്വകാര്യ ബസ് ഉള്‍പ്പെടെ അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഗര്‍ഭിണിയായ യുവതി അടക്കം എട്ടുപേര്‍ക്ക് പരിക്ക്. പരിക്കേറ്റ കൂനംമൂച്ചി പയ്യൂര്‍ കട്ടളയില്‍ ഷെമീറ (40), കട്ടളയില്‍ ജമീല (50), ആറ്റൂര്‍ പുത്തന്‍പീടികയില്‍ കുഞ്ഞിമോന്‍ (60), സജന (22), ഷിഹാസ് (11) എന്നിവരെ മദര്‍ ആശുപത്രിയിലും മലപ്പുറം വള്ളിമുക്ക് സൗത്തില്‍ പാറയില്‍ അബ്ദുല്‍ ജലീല്‍ (33), വള്ളിമുക്ക് ജസീല മന്‍സിലില്‍ ലത്തീഫ് (39) എന്നിവരെ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരാളെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ കുന്നംകുളം - തൃശൂര്‍ റോഡില്‍ കൈപ്പറമ്പിലായായിരുന്നു അപകടം. കൈപറമ്പ് പെട്രോള്‍ പമ്പിന് മുന്നില്‍ ഡിവൈഡറിന് സമീപം കാര്‍ യു-ടേണിന് ശ്രമിച്ചതാണ് അപകടത്തിന് കാരണം. കോഴിക്കോടുനിന്ന് തൃശൂരിലേക്ക് വന്ന ‘താമരൈ’ ബസ് കാറില്‍ ഇടിച്ചതോടെയാണ് കൂട്ടിയിടിയുടെ തുടക്കം. അപകടത്തില്‍പെട്ട കാര്‍ മറിഞ്ഞു. മറ്റ് രണ്ട് കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങിയവരെ ഓടിക്കൂടിയ നാട്ടുകാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റ സജന ഏഴുമാസം ഗര്‍ഭിണിയാണ്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ കാണിച്ചശേഷം കൂനംമൂച്ചിയിലെ വീട്ടിലേക്ക് തിരിച്ചുവരുകയായിരുന്നു. പരിക്കേറ്റ ജലീലും ലത്തീഫും മൊബൈല്‍ ഫോണുകളുടെ പൗച്ച് കച്ചവടക്കാരാണ്. അപകടത്തില്‍പെട്ട സ്വകാര്യ ബസ് അമിതവേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തെതുടര്‍ന്ന് ഈ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് പേരാമംഗലം പൊലീസ് സ്ഥലത്തത്തെി നടപടി സ്വീകരിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ളെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.