തൃശൂര്‍: പട്ടാപ്പകല്‍ നഗരത്തില്‍ കാര്‍ യാത്രികരായ ഓട്ടിസം ബാധിതയും മൂകയുമായ എട്ടുവയസ്സുകാരിക്കും പിതാവിനും നേരെ ബൈക്കിലത്തെിയ സംഘത്തിന്‍െറ ആക്രമണം. രാപ്പാള്‍ സ്വദേശി കോട്ടപ്പുറം രാഗമാലികപുരത്ത് താമസിക്കുന്ന കിഴക്കൂട്ട് വീട്ടില്‍ ഹരീഷിനെയും മകളെയുമാണ് കോട്ടപ്പുറം വിജയശ്രീ കണ്ണാശുപത്രിക്ക് സമീപത്തുവെച്ച് ക്രൂരമായി മര്‍ദിച്ചത്. ആക്രമണത്തില്‍ ഹരീഷിന്‍െറ മൂക്കിന്‍െറ എല്ല് തകര്‍ന്നു. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. കൊടകരയില്‍ സ്കൂള്‍വിട്ടശേഷം മകളെ കൊണ്ടുവരുമ്പോഴായിരുന്നു അതിക്രമം. ഹരീഷിന്‍െറ കാറിന് മുന്നില്‍ ബൈക്ക് നിര്‍ത്തിയിറങ്ങിയ സംഘം മുന്‍വശത്തിരിക്കുകയായിരുന്ന മകളുടെ മുടിയില്‍ കയറിപ്പിടിച്ചു. ഇത് തടഞ്ഞതോടെ ഹരീഷിനെ പുറത്തേക്ക് വലിച്ചിറക്കി മതിലിനോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. ഇതുവഴിയത്തെിയവരെ കണ്ട് ബൈക്ക് യാത്രികര്‍ രക്ഷപ്പെട്ടു. ഹരീഷിനെയും മകളെയും അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിയില്‍ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. കണ്‍ട്രോള്‍ റൂം വാഹനവും, പട്രോളിങ്ങും, കൂടാതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയൊരുക്കുന്നതിനായുള്ള പൊലീസിന്‍െറ പിങ്ക് പട്രോളിങ് തുടങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് നഗരത്തില്‍ തന്നെ മൂകയായ എട്ടുവയസ്സുകാരിക്കും പിതാവിനും നേരെ സംഘത്തിന്‍െറ ആക്രമണമുണ്ടാകുന്നത്. ഇതോടെ പിങ്ക് പട്രോളിങ് സംഘത്തിനെതിരെയും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നാലുപേര്‍ വാഹനത്തിലുണ്ടാവണമെന്നിരിക്കെ, ജീവനക്കാരുടെ കുറവില്‍ രണ്ടുപേരെ വെച്ചാണ് പട്രോളിങ് സര്‍വിസ് നടത്തുന്നതത്രേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.