മദ്യശാല ജനവാസമേഖലയിലേക്ക്; പ്രതിഷേധ സംഗമവുമായി നാട്ടുകാര്‍

വാടാനപ്പള്ളി: ജനവാസ കേന്ദ്രമായ പൊക്കാഞ്ചേരിയില്‍ ബിവറേജ് മദ്യശാല തുറക്കാനുള്ള നീക്കത്തില്‍ വീട്ടമ്മമാരെ അണിനിരത്തി ഗ്രാമവാസികള്‍ പ്രതിഷേധ സംഗമം നടത്തി. ദേശീയപാതയോരത്തെ മദ്യശാല വാടാനപ്പള്ളി പഞ്ചായത്തിലെ പൊക്കാഞ്ചേരിയിലേക്ക് മാറ്റാന്‍ ശ്രമം ആരംഭിച്ചത്. ഇതിനായി കെട്ടിടം നിര്‍മിച്ചുവരികയാണ്. പണി പൂര്‍ത്തീകരിച്ച് ഏപ്രില്‍ ഒന്നോടെ പ്രവര്‍ത്തനം ഇവിടേക്ക് മാറ്റാനാണ് നീക്കം. ജനവാസ കേന്ദ്രത്തില്‍ മദ്യശാല വന്നാലുള്ള അപകടം തിരിച്ചറിഞ്ഞാണ് വീട്ടമ്മമാര്‍ കൈക്കുഞ്ഞുങ്ങളുമായി സംഘടിപ്പിച്ചത്. കെട്ടിടം പണി നടക്കവെ ഇതിന് സമീപമാണ് പ്രതിഷേധ സംഗമം നടത്തിയത്. ഒരുകാരണവശാലും മദ്യശാല തുറക്കാന്‍ അനുവദിക്കില്ളെന്ന് വീട്ടമ്മമാര്‍ മുന്നറിയിപ്പ് നല്‍കി. മദ്യശാല തുറന്നാല്‍ നേരിടുമെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. പ്രതിഷേധ സംഗമം വാടാനപ്പള്ളി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എ.എ. അബു ഉദ്ഘാടനം ചെയ്തു. പൗരസമിതി പ്രസിഡന്‍റ് കെ.വി. സുദര്‍ശനന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ജി. വിനോദന്‍, കെ.എസ്. പ്രേമലാല്‍, വത്സല വിനോദന്‍, സുഗന്ധിനി ഗിരി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.