കലോത്സവ മാന്വല്‍ പരിഷ്കരണം ഉടന്‍ –മന്ത്രി സി. രവീന്ദ്രനാഥ്

കുന്നംകുളം: കലോത്സവത്തിന്‍െറ മാന്വല്‍ പരിഷ്കരണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. റവന്യൂതലത്തിലെ വിധികര്‍ത്താക്കളെ സംസ്ഥാനതലത്തില്‍ മാര്‍ക്കിടാന്‍ നിയോഗിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ ജില്ലാ കലോത്സവ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നുവര്‍ഷം തുടര്‍ച്ചയായി മാര്‍ക്കിട്ട വിധികര്‍ത്താക്കളെ സംസ്ഥാനതലത്തില്‍നിന്ന് ഇത്തവണ ഒഴിവാക്കും. പുതിയ വിധികര്‍ത്താക്കളാകും ഇത്തവണ. കലോത്സവം മത്സരമാക്കാതെ ഉത്സവമാക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.