ഇരിങ്ങാലക്കുട: സഹോദരീഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന് അടക്കം മൂന്നുപേരെ ഇരിങ്ങാലക്കുട അഡീഷനല്‍ ഡിസ്ട്രിക്റ്റ് കോടതി ജീവപര്യന്തം തടവിനും 75,000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. പൊറത്തിശ്ശേരി സ്വദേശികളായ ഒന്നാംപ്രതി കോട്ടപ്പുറത്ത് വീട്ടില്‍ ബാബു (42), രണ്ടാംപ്രതി കോട്ടപ്പുറത്ത് വീട്ടില്‍ അനീഷ് (25), മൂന്നാംപ്രതി കോനേക്കാട്ടില് പ്രദീപ് (35) എന്നിവരെയാണ് ശിക്ഷിച്ചത്. പിഴ ഒടുക്കുന്നതില്‍ ഒന്നരലക്ഷം രൂപ കൊല്ലപ്പെട്ട ജയരാജിന്‍െറ അമ്മക്ക് നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവിട്ടു. പിഴയടച്ചില്ളെങ്കില്‍ പ്രതികള്‍ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം. ബാബുവിന്‍െറ സഹോദരിയുടെ ഭര്‍ത്താവ് അയ്യന്തോള്‍ വെള്ളേടത്ത് വീട്ടില്‍ ജയരാജാണ് കൊല്ലപ്പെട്ടത്. 2011 നവംബര്‍ 27നാണ് കേസിന് ആസ്പദമായ സംഭവം. ബാബുവിന്‍െറ സഹോദരി ഗീതക്ക് ഭര്‍ത്താവ് ജയരാജ് ചെലവിന് നല്‍കാത്തതിന്‍െറ വൈരാഗ്യംമൂലം പൊറത്തിശ്ശേരി നിര്‍മിതി കോളനിയിലെ പണിതീരാത്ത വീട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം ഇരിക്കുകയായിരുന്ന ജയരാജിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു. പരിക്കേറ്റ ജയരാജ് ചികിത്സയിലിരിക്കേ 2012 മേയ് അഞ്ചിന് മരണമടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.