‘ബി.ജെ.പി നേതൃത്വത്തിന്‍െറ കൈയിലുള്ള കള്ളപ്പണം പിടിച്ചെടുക്കണം’

കൊടുങ്ങല്ലൂര്‍: ആര്‍.എസ്.എസ് - ബി.ജെ.പി നേതൃത്വത്തിന്‍െറ കൈയിലുള്ള 16 കോടിയുടെ കള്ളപ്പണം പിടിച്ചെടുക്കണമെന്ന് സി.പി.എം കൊടുങ്ങല്ലൂര്‍ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വ്യാപാരിയെയും മകനെയും ബന്ദിയാക്കി ബി.ജെ.പി നേതാവും സംഘവും കവര്‍ച്ച നടത്തിയിരുന്നു. നിരോധിച്ച 16 കോടിരൂപയുടെ നോട്ടുകള്‍ കൈവശം ഉണ്ടെന്ന് ഈ സംഘം സമ്മതിച്ചിട്ടുണ്ട്. ഇതിന്‍െറ ഉറവിടം കണ്ടത്തൊനും പണം പിടിച്ചെടുക്കാനും ആദായനികുതി വകുപ്പും പൊലീസും നടപടി സ്വീകരിക്കണമെന്നും ഈ കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കെ.കെ. അബീദലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. ചന്ദ്രശേഖരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി.കെ. രമേഷ് ബാബു സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.