റോഡ് അറ്റകുറ്റപ്പണിക്ക് പണം അനുവദിച്ചു

തൃപ്രയാര്‍: നാട്ടിക നിയോജക മണ്ഡലത്തിലെ നാല് റോഡുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് 25 ലക്ഷം അനുവദിച്ചതായി ഗീത ഗോപി എം.എല്‍.എ അറിയിച്ചു. തൃപ്രയാര്‍ ആല്‍മാവ് - വലപ്പാട് ഗവ. ആശുപത്രി റോഡ് (10 ലക്ഷം), പെരിങ്ങോട്ടുകര - കിഴുപ്പിള്ളിക്കര നളന്ദ - കരാഞ്ചിറ (അഞ്ച് ലക്ഷം), ഹെര്‍ബര്‍ട്ട് കനാല്‍ - കരുവന്നൂര്‍ രാജ ഹാള്‍ (അഞ്ച് ലക്ഷം), മുറ്റിച്ചൂര്‍ കടവ് റോഡ് (അഞ്ച് ലക്ഷം) എന്നിവക്കാണ് തുക അനുവദിച്ചത്. പെരിങ്ങോട്ടുകര: നാട്ടിക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി നാല് റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 25 ലക്ഷത്തിന്‍െറ ഭരണാനുമതിച്ചു. രാജാ ഹാള്‍ ഹെര്‍ബര്‍ട്ട് കനാല്‍ റോഡ്, കരാഞ്ചിറ കിഴുപ്പിള്ളിക്കര നളന്ദ പെരിങ്ങോട്ടുകര റോഡ്, മുറ്റിച്ചൂര്‍ കടവ് റോഡ് എന്നിവകള്‍ക്ക് അഞ്ച് ലക്ഷം വീതവും തൃപ്രയാര്‍ ആല്‍മാവ് വലപ്പാട് ആശുപത്രി റോഡിന് പത്തുലക്ഷവുമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.