കൊടുങ്ങല്ലൂര്‍: കോട്ടപ്പുറം ചന്തപ്പുര ബൈപാസില്‍ നിരന്തരമായുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ അടിയന്തരവും ക്രിയാത്മകവുമായ നടപടി സ്വീകരിക്കണമെന്ന് കൊടുങ്ങല്ലൂര്‍ താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കോട്ടപ്പുറത്തും ചന്തപ്പുരയിലുള്ള ജങ്ഷനുകളില്‍ യാത്രക്കാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന സിഗ്നലുകളും അഞ്ചപ്പാലം ഭാഗത്തെ ഇടതുഭാഗത്തുള്ള സിഗ്നലുകളും പടാകുളത്തെ വലതുഭാഗത്തുള്ള സിഗ്നലും പരിശോധിച്ച് വേണ്ടവിധത്തില്‍ ക്രമീകരിക്കണമെന്നും ബൈപാസില്‍ കാമറകളും സ്ട്രീറ്റ് ലൈറ്റും സ്ഥാപിക്കണമെന്നും ജങ്ഷനുകളില്‍ പൊലീസിനെ നിയോഗിക്കണമെന്നും കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂരിലും പരിസര പഞ്ചായത്തുകളിലും രാത്രിസമയത്ത് നടക്കുന്ന മോഷണം തടയുന്നതിന് അടിയന്തരമായി പൊലീസ് പട്രോളിങ് നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കി. രാത്രി 11ന് ശേഷം പൊലീസ് കര്‍ശന പരിശോധനകള്‍ നടത്താനും തീരുമാനിച്ചു. താലപ്പൊലിയോടനുബന്ധിച്ച് ഹോട്ടലുകള്‍, ചായക്കടകള്‍ എന്നിവ കേന്ദ്രീകരിച്ച് കര്‍ശന പരിശോധനകള്‍ നടത്താന്‍ താലൂക്ക് സപൈ്ള ഓഫിസര്‍, ഫുഡ് ഇന്‍സ്പെക്ടര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. സിവില്‍ സ്റ്റേഷനില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിക്കാന്‍ യോഗം തഹസില്‍ദാറെ ചുമതലപ്പെടുത്തി. കെ.ആര്‍. ജൈത്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബി.ജി. വിഷ്ണു, തഹസില്‍ദാര്‍ ജെസി സേവ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.