തൃശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍െറ സെക്യൂരിറ്റി ഗാര്‍ഡ് തന്‍െറ നേതൃത്വത്തില്‍ പതിച്ച കേരള മഹിളാ സംഘം ജില്ലാ ലീഡേഴ്സ് ക്യാമ്പിന്‍െറ പോസ്റ്റര്‍ വലിച്ചുകീറിയെന്നും തന്നെ അപമാനിച്ചെന്നും തൃശൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാര്‍ പൊലീസിലും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനും പരാതി നല്‍കി. തന്നെ അപമാനിക്കുകവഴി ഗാര്‍ഡ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനത്തെന്നെയാണ് അപമാനിച്ചതെന്ന് പരാതിയില്‍ അവര്‍ ആരോപിച്ചു. ക്യാമ്പിന്‍െറ പ്രചാരണാര്‍ഥം റൗണ്ടില്‍ തെക്കേനടയിലുള്ള സബ്വേയോടുചേര്‍ന്ന മതിലില്‍ പതിച്ച പോസ്റ്ററാണ് സെക്യൂരിറ്റി ജീവനക്കാരന്‍ നീക്കം ചെയ്തത്. മഹിള സംഘത്തിന്‍െറ സംസ്ഥാന വൈസ് പ്രസിഡന്‍റായ ഷീല വിജയകുമാര്‍ അവിടെ വെച്ചുതന്നെ ഗാര്‍ഡിനെ ചോദ്യം ചെയ്തു. തര്‍ക്കത്തിനിടെ ജില്ല പഞ്ചായത്ത് പ്രസിഡന്‍റിനോട് ഗാര്‍ഡ് കയര്‍ത്ത് സംസാരിച്ചു. ആളറിയാതെയാണെന്ന് കരുതി പരിചയപ്പെടുത്തിയപ്പോഴും അപമര്യാദയായി പെരുമാറിയത്രേ. പിന്നീട് പൊലീസിനെയും സി.പി.ഐ പ്രവര്‍ത്തകരെയും വരുത്തി. ഗാര്‍ഡിനെ തല്‍ക്ഷണം സസ്പെന്‍ഡ് ചെയ്യണമെന്നും അയാള്‍ തന്നോട് മാപ്പുപറയണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിക്കാരും പട്രോളിങ് പൊലീസുമത്തെി അവരെ ശാന്തരാക്കി പറഞ്ഞയച്ചതോടെ പ്രശ്നം അവസാനിച്ചു എന്ന് കരുതിയിരിക്കുമ്പോഴാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.