കയ്പമംഗലം: മോഷണവും കവര്‍ച്ചക്കായി വീട്ടു മതിലുകളില്‍ അടയാളമിടലും നടക്കുന്നതിനിടെ മതിലകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും മോഷണ ശ്രമം. തിങ്കളാഴ്ച കയ്പമംഗലം കൂരിക്കുഴിയില്‍ എട്ടോളം വീടുകളിലാണ് മോഷണ ശ്രമം നടന്നത്. 18 മുറിക്ക് വടക്കുവശം കൊടുവില്‍ അബ്ദുല്‍ ഗഫൂര്‍, പള്ളിപറമ്പില്‍ അമീന്‍, മടപ്പാട്ട് റസാഖ്, പുതിയവീട്ടില്‍ അഹമ്മു, പുതിയവീട്ടില്‍ അന്‍വര്‍ എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്. അബ്ദുല്‍ ഗഫൂറിന്‍െറ ഇരുനില വീടിന് മുകളിലത്തെ വാതിലിലൂടെ മോഷ്ടാവ് അകത്ത് കടന്നതിന്‍െറ ലക്ഷണങ്ങള്‍ വ്യക്തമാണ്. അബ്ദുല്‍ ഗഫൂറിന്‍െറ ഭാര്യയും മകളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ കിടന്നിരുന്ന മുറിയുടെ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണരുകയായിരുന്നു. ഉടന്‍ തന്നെ അയല്‍വാസികളെ വിളിച്ചുണര്‍ത്തി. അവര്‍ എത്തിയപ്പോഴേക്കും മോഷ്ടാവ് മുകളിലത്തെ വാതില്‍ വഴി രക്ഷപ്പെടുകയായിരുന്നു. പള്ളിപറമ്പില്‍ അമീന്‍െറ വീടിന്‍െറ ജനല്‍ ചില്ല് അടര്‍ത്തി മാറ്റിയ നിലയിലാണ്. മറ്റിടങ്ങളില്‍ എല്ലാം വീടിന്‍െറ വാതില്‍ തുറക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. സംഭവ മറിഞ്ഞ് മതിലകം പൊലീസ് സ്ഥലത്തത്തെി പരിശോധന നടത്തിയെങ്കിലും ഒരു തുമ്പും കണ്ടത്തൊനായില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീനാരായണപുരത്ത് മോഷണവും മോഷണ ശ്രമവും നടന്നിരുന്നു. തുടര്‍ച്ചയായ നാലാം ദിവസമാണ് ജനങ്ങളെ ഭീതിയിലാഴ്ത്തി മോഷ്ടാക്കള്‍ വിലസുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.