കയ്പമംഗലം മണ്ഡലത്തെ ജലസാക്ഷരമാക്കും –എം.എല്‍.എ

കൊടുങ്ങല്ലൂര്‍: കയ്പമംഗലത്തെ ജലസാക്ഷരതയുടെ മണ്ഡലമാക്കി മാറ്റുമെന്ന് ഇ.ടി. ടൈസന്‍ എം.എല്‍.എ. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മൂന്നാം വാര്‍ഡില്‍ പോഴാങ്കാവ് കുളത്തില്‍ നടപ്പാക്കിയ നീന്തല്‍ പരിശീലനത്തിന്‍െറ സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശത്തെ നിരവധി കുട്ടികള്‍ പരിശീലനം നേടി.സമാപന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഇ.കെ. മല്ലിക അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. അബീദലി, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സതീഷ്കുമാര്‍, വി.കെ. തങ്കം, കെ. രഘുനാഥ്, ആമിന അന്‍വര്‍, ജയസുനില്‍രാജ്, എം.എസ.് മോഹനന്‍, ലളിതഉണ്ണികൃഷ്ണന്‍, കെ.എ. ഹൈദ്രോസ്, സെക്രട്ടറി രാമദാസ്, അസി.സെക്രട്ടറി ലിസി തോമസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.