വാടാനപ്പള്ളി: തൃത്തല്ലൂര്‍ ഐസ് ഫാക്ടറിയിലെ അമോണിയ ചോര്‍ന്നത് മണിക്കൂറോളം പരിഭ്രാന്തി പരത്തി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് ചോര്‍ച്ച അടക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ നാട്ടുകാരനായ മെക്കാനിക്ക് എത്തിയാണ് ചോര്‍ച്ച അടച്ചത്. ഞായറാഴ്ച സന്ധ്യക്ക് മദ്യശാലക്ക് സമീപത്തെ ദേശീയപാതയോരത്തെ കെ.ടി ഐസ് കമ്പനിയിലാണ് പഴകിയ പൈപ്പിലൂടെ അമോണിയ ചോര്‍ന്നത്. പുക ശ്വസിച്ച് ചുമച്ച് ജീവനക്കാര്‍ പുറത്തേക്കോടി. സമീപവാസികളും നാട്ടുകാരും യാത്രക്കാരും സമീപ കച്ചവടക്കാരും ശ്വസിച്ച് ഭയപ്പാടിലായി. വിവരം അറിയിച്ചതോടെ വാടാനപ്പള്ളി പൊലീസ് എത്തി. നാട്ടുകാരും ചേര്‍ന്ന് ചോര്‍ച്ച അടക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സും പാഞ്ഞത്തെി. എന്നിട്ടും ചോര്‍ച്ചക്ക് പരിഹാരമായില്ല. അമോണിയ വ്യാപിച്ചതോടെ പ്രദേശം ഭീതിയിലായി. വിവരം അറിഞ്ഞ് നാട്ടുകാരനായ മെക്കാനിക്ക് എത്തി മുഖം മൂടി ധരിച്ച് പാടുപെട്ട് ചോര്‍ച്ച അടച്ചതോടെയാണ് ജനങ്ങളുടെ പരിഭ്രാന്തി മാറിയത്. പഞ്ചായത്ത് ലൈസന്‍സ് പുതുക്കാതെയായിരുന്നു ഇത് പ്രവര്‍ത്തിച്ചിരുന്നത്. കൂടാതെ ഫാക്ടറിക്കെതിരെ നാട്ടുകാരും രംഗത്തുവന്നു. ഇതോടെ പൊലീസ് ഇടപെട്ട് ഫാക്ടറി പൂട്ടിച്ചു. നേരത്തേ ചോര്‍ച്ച മൂലം ഒരു കുട്ടി അബോധാവസ്ഥയിലായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രദേശത്തെ കിണറുകളിലും ഉപ്പുലായനി കലരുന്നതായി നാട്ടുകാര്‍ പറയുന്നു. വളരെ പഴക്കം ചെന്ന ഫാക്ടറിയിലെ പൈപ്പുകള്‍ ഏറെയും ദ്രവിച്ചതാണ് അടിക്കടി ചോര്‍ച്ചക്ക് കാരണമത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.