ചാവക്കാടിന്‍െറ വികസനത്തിന് ചിറകുകളേകി ശില്‍പ്പശാല

ചാവക്കാട്: അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളുകളും ആശുപത്രികളും തീരദേശ മണ്ണിന് യോജിച്ച കൃഷിരീതികളും പ്രകൃതിയെയും ജലത്തെയും വീണ്ടെടുക്കാനുള്ള കര്‍മപദ്ധതികള്‍ക്കും രൂപം നല്‍കി ചാവക്കാട് നഗരസഭയുടെ ജനകീയ വികസന ശില്‍പശാല സമാപിച്ചു. മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളും നവീകരിച്ച് സ്മാര്‍ട്ട് ക്ളാസ് റൂമുകള്‍ ഒരുക്കാന്‍ ‘എന്‍െറ ചാവക്കാട്’ എന്ന തലക്കെട്ടില്‍ നടന്ന ഏകദിന ശില്‍പശാലയില്‍ പദ്ധതി തയാറാക്കി. സര്‍ക്കാര്‍ ആശുപത്രികള്‍ മികച്ച സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി നവീകരിക്കുക, തീരദേശത്തിന് അനുയോജ്യ കൃഷിരീതികള്‍ കാര്‍ഷിക സര്‍വകലാശാലയുടെ സഹകരണത്തോടെ തയാറാക്കി കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുക, മുട്ടില്‍ പാടശേഖരത്തില്‍ മാതൃകാപരമായി നടപ്പിലാക്കുന്ന നെല്‍കൃഷി മുഴുവന്‍ തരിശുനിലങ്ങളിലും നടപ്പിലാക്കുക, നീര്‍ത്തടങ്ങളെ സംരക്ഷിക്കുക, കനോലി കനാലിന്‍െറയും മത്തിക്കായലിന്‍െറയും പ്രതാപം വീണ്ടെടുക്കുക, ടൗണ്‍ ഹാള്‍, കളിസ്ഥലം, നഗരസഭാ ഓഫിസ് എന്നിവ നിര്‍മിക്കുക തുടങ്ങിയ പദ്ധതികളുടെ രൂപരേഖയാണ് തയാറാക്കിയത്. കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷന്‍ എന്‍.കെ. അക്ബര്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്ളാനിങ് ബോര്‍ഡ് അംഗം പ്രഫ. എം.എന്‍. സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. ഉപാധ്യക്ഷ മഞ്ജുഷ സുരേഷ്, പി.കെ. അബൂബക്കര്‍, നസീം അബു, എം.എ. സുമംഗല, എം.ആര്‍. രാധാകൃഷ്ണന്‍, മാലിക്കുളം അബ്ബാസ്, ഇ.ജെ. ജോസ്, തേര്‍ളി നാരായണന്‍, പി.കെ. ഇസ്മായില്‍, കെ.എച്ച്. സലാം, എം.ബി. രാജലക്ഷ്മി, എ.സി. ആനന്ദന്‍, സഫൂറ ബക്കര്‍, എ.എ. മഹേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എ.എച്ച്. അക്ബര്‍ സ്വാഗതവും നഗരസഭാ സെക്രട്ടറി എം.കെ. ഗിരീഷ് നന്ദിയും പറഞ്ഞു. കെ.എച്ച്. സലാം, ജോസ് ചിറ്റിലപ്പിള്ളി (കൃഷി, ജലസംരക്ഷണം, മത്സ്യം, വ്യവസായങ്ങളുടെ വികാസവും സംഘാടനവും), എ.എ. മഹേന്ദ്രന്‍, ഡോ. കെ. മധു (സമഗ്ര ആരോഗ്യ സുരക്ഷ, വിദ്യാഭ്യാസ നവീകരണം, മാലിന്യ സംസ്കരണം, യുവജന ക്ഷേമം), എം.ബി. രാജലക്ഷ്മി, രാജന്‍ (സാമൂഹിക സുരക്ഷ, പട്ടികജാതി വികസനം, വനിത ശിശുക്ഷേമം, സമ്പൂര്‍ണ പാര്‍പ്പിടം, ദാരിദ്ര്യ നിര്‍മാര്‍ജനം), സബൂറ ബക്കര്‍, എ.എച്ച്. അക്ബര്‍ (നഗരാസൂത്രണം, പൊതുമരാമത്ത്, ഊര്‍ജം, കുടിവെള്ളം, ടൂറിസം) എന്നിവര്‍ നേതൃത്വം നല്‍കി. സമാപന സമ്മേളനം കില ഡയറക്ടര്‍ ഡോ. പി.പി. ബാലന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. കാര്‍ത്യായനി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.