കെ. സച്ചിദാനന്ദന് ജന്മനാടിന്‍െറ സ്നേഹാദരം

കൊടുങ്ങല്ലൂര്‍: കവി കെ. സച്ചിദാനന്ദന് ജന്മനാടിന്‍െറ സ്നേഹാദരം. പുല്ലൂറ്റ് ടി.ഡി.പി സ്കൂളില്‍ നടന്ന സ്നേഹാദര സമ്മേളനം വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.കെ. രാമനാഥന്‍ അധ്യക്ഷത വഹിച്ചു. ചിത്രകാരന്‍ ഏങ്ങണ്ടിയൂര്‍ കാര്‍ത്തികേയന്‍ വരച്ച ചിത്രം പ്രധാനാധ്യാപകന്‍ കെ.കെ. ശ്രീതാജ് സ്കൂളിന്‍െറ ഉപഹാരമായി കവിക്ക് സമ്മാനിച്ചു. ജന്മനാടിന്‍െറ ഉപഹാരം സ്വീകരണ സമിതി ഭാരവാഹികളായ കെ.കെ. അപ്പുക്കുട്ടന്‍, എന്‍.എ. കുഞ്ഞിമൊയ്തീന്‍, വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ എന്നിവര്‍ നല്‍കി. വി.ജി. സുരേഷ് ബാബു, യൂസുഫ് പടിയത്ത്, വി.വി. രവി, കവി സെബാസ്റ്റ്യന്‍, ഹരി പല്ലൂറ്റ്, സി. നന്ദകുമാര്‍, ടി.എസ്. സജീവന്‍, കെ. മുരളീധരന്‍, പി.എന്‍. രാമദാസ് എന്നിവര്‍ സംസാരിച്ചു. കവിയുടെ ഭാര്യ തുളസി, സഹോദരി ലളിത നന്ദകുമാര്‍, സഹോദരന്‍ ഹരി പല്ലൂറ്റ്, കെ. സജീവന്‍, കെ. സതീശന്‍, സഹപാഠികളായ അബ്ദുല്‍ ഖാദര്‍, രാമകൃഷ്ണന്‍ എന്നിവരും കവിയോടൊപ്പം എത്തിയിരുന്നു. അധ്യാപിക ടി.എസ്. രമ, വിദ്യാര്‍ഥികളായ ഫാത്തിമ, അഞ്ജു എന്നിവര്‍ സച്ചിദാനന്ദന്‍ കവിതകളുടെ ആസ്വാദനക്കുറിപ്പുകള്‍ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.