കുടിവെള്ളമില്ല; കല്ലുംകടവ് നിവാസികള്‍ ദുരിതത്തില്‍

ചെന്ത്രാപ്പിന്നി: കുടിക്കാന്‍ തുള്ളി വെള്ളമില്ലാതെ എടത്തിരുത്തി പഞ്ചായത്തിലെ കല്ലുംകടവ് നിവാസികള്‍ നെട്ടോട്ടത്തില്‍. കനോലി കനാലില്‍ ഉപ്പുവെള്ളം കലര്‍ന്നതോടെ പ്രദേശം മൊത്തത്തില്‍ ഓരുവെള്ളമായതാണ് നാടിനെ ദുരിതത്തിലാക്കിയത്. എടത്തിരുത്തി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ കല്ലുംകടവ്, പല്ല ബണ്ട് റോഡ്, വള്ളുവന്തറ, പൈനൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ നൂറോളം കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ നരകിക്കുന്നത്. വേനല്‍ ആരംഭിച്ചതോടെ ദുരിതം രൂക്ഷമായിരിക്കുകയാണ്. നിരത്തുവക്കിലും വീടുകളിലും കുടുവെള്ള പൈപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നിലും വെള്ളമില്ല. ചിലപ്പോഴെങ്കിലും നൂലിഴപോലെ വരുന്ന വെള്ളം പിടിച്ചുവെക്കണമെങ്കില്‍ പാതിരാത്രിയില്‍ ഉറക്കമൊഴിച്ചിരിക്കുകയും വേണം. നാലു വര്‍ഷത്തോളമായി ഇവിടത്തുകാര്‍ ദുരിതം പേറുകയാണ്. കിണറുകളിലും ഫില്‍റ്റര്‍ പൈപ്പുകളിലും ഉപ്പുവെള്ളം കയറിയതോടെ ഒരാവശ്യത്തിനും ഇത് ഉപയോഗിക്കാനാകില്ല. കുടിക്കാനും ഭക്ഷണം പാചകം ചെയ്യാനും മറ്റെല്ലാ ആവശ്യങ്ങള്‍ക്കുമായി കിലോമീറ്ററോളം ചുറ്റിത്തിരിഞ്ഞ് വേണം ഇവിടുത്തുകാര്‍ക്ക് വള്ളം ശേഖരിക്കാന്‍. പലപ്പോഴും പണം ചെലവാക്കിയാണ് വീട്ടുകാര്‍ വെള്ളം ശേഖരിക്കുന്നത്. മര്‍ദം കുറഞ്ഞതിനാല്‍ ഉയര്‍ന്ന ഭാഗങ്ങളിലെ ജലവിതരണ പൈപ്പില്‍ വെള്ളമത്തെുന്നില്ല. ഇതോടെ പലഭാഗത്തും കുഴിയുണ്ടാക്കി നാട്ടുകാര്‍ പൈപ്പ് താഴ്ത്തിവെച്ചിരിക്കുകയാണ്. പല തവണ ജനപ്രധിനിധികളെ വിവരം ധരിപ്പിച്ചെങ്കിലും ഇനിയും പരിഹാരമായിട്ടില്ളെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചായത്ത് തയാറാക്കിയ കടലായിക്കുളം പദ്ധതിക്കായി എം.പി ഫണ്ടില്‍നിന്ന് 68 ലക്ഷം അനുവദിച്ചിട്ടുണ്ടെങ്കിലും പ്രാരംഭ നടപടികള്‍പോലും ആയിട്ടില്ല. കക്ഷിഭേദമന്യേ നാട്ടുകാര്‍ കുടിവെള്ളത്തിനായി പ്രക്ഷോഭത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.