പുതിയ സാമ്പത്തിക നയങ്ങള്‍ കള്ളപ്പണം സൃഷ്ടിക്കാനുള്ള സാഹചര്യം കൂട്ടി –മന്ത്രി

ഒല്ലൂര്‍: കേന്ദ്ര സര്‍ക്കാറിന്‍െറ പുതിയ സാമ്പത്തിക നയങ്ങള്‍ കള്ളപ്പണം സൃഷ്ടിക്കാനുള്ള സാഹചര്യം വര്‍ധിപ്പിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. കേരള കോഓപറേറ്റീവ് എംപ്ളോയീസ് യൂനിയന്‍ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ പാവപ്പെട്ടവന്‍െറയും കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും ജീവിതം കൂടുതല്‍ ദുസ്സഹമായി. ആഗോളതലത്തില്‍ തന്നെ മൂലധനശക്തികള്‍ വളര്‍ച്ച പ്രാപിച്ചു. ഇതിന്‍െറ ചുവടുപിടിച്ചാണ് കേന്ദ്ര സര്‍ക്കാറും പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. യൂനിയന്‍ ജില്ല പ്രസിഡന്‍റ് എം. സുരേഷ് അധ്യക്ഷത വഹിച്ചു. കെ.പി. പോള്‍, കെ. മുരളീധരന്‍, പി. ജോയ്, ടി.എം. സുരേന്ദ്രന്‍, സുമ ഹര്‍ഷന്‍, പി. മനോമോഹന്‍, പി.എം. സാഹിദ തുടങ്ങിയവര്‍ സംസാരിച്ചു. ഞായറാഴ്ച രാവിലെ 9.30ന് പൊതുചര്‍ച്ച, പ്രമേയങ്ങള്‍, വൈകീട്ട് 2.30ന് സഹകരണ സമ്മേളനം മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. എം.വി. വാസുദേവന്‍ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.